Categories
latest news

വൈകിപ്പോയി മോദിജീ…ഇപ്പോള്‍ പത്തുമടങ്ങ് ഉല്‍പാദിപ്പിച്ചിട്ട് കാര്യമില്ല, എത്ര മനുഷ്യർ മരിച്ചുപോയി

ഇന്ന് തന്റെ മന്‍ കി ബാത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു–ഇപ്പോള്‍ നമ്മള്‍ നേരത്തെയുള്ളതിന്റെ പത്തു മടങ്ങ് മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്നു. നേരത്തെ പ്രതിദിന ഉല്‍പാദനം 900 മെട്രിക് ടണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ 9,500 മെട്രിക് ടണ്‍ ദിനം പ്രതി ഉല്‍പാദിപ്പിക്കുന്നു. അതായത് പത്തു മടങ്ങ് അധികം.
കൊവിഡിനെതിരെ പൊരുതുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന ജാഗ്രത ചൂണ്ടിക്കാട്ടാനാണ് നരേന്ദ്രമോദി ഇക്കാര്യം വിവരിച്ചത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഇന്ത്യയിലെ ആശുപത്രികള്‍ അയച്ച ജീവന്‍ രക്ഷാ അഭ്യര്‍ഥനാ സന്ദേശങ്ങള്‍ക്ക് ആരും മറുപടി നല്‍കിയിരുന്നില്ല. ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ച നൂറുകണക്കിന് പൗരന്‍മാരുടെ അവസാന ശ്വാസത്തിനായുള്ള പിടച്ചിലുകള്‍ നിസ്സഹായതയോടെ കണ്ടുനിന്ന ജനതയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ജാഗ്രതാപ്രസംഗം കേട്ട് തൃപ്തി നേടേണ്ടി വന്നിരിക്കുന്നത്. സബ്കാ സാഥ്, സബ്കാ വികാസ് തുടങ്ങിയ ഉദ്‌ബോധനങ്ങളും മോദി നടത്തി. പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. 2,500 ലാബുകളും അവിടങ്ങളിലായി പ്രതിദിനം 20 ലക്ഷം പരിശോധനകളും ഉണ്ടെന്നും മോദി സൂചിപ്പിച്ചു. തുടര്‍ച്ചയായി മൂന്നു ദിവസം പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടു ലക്ഷത്തില്‍ താഴെയാണ്–ഹൃദയത്തില്‍ നിന്നുള്ള വര്‍ത്തമാനത്തില്‍ മോദി പറഞ്ഞു.

Spread the love
English Summary: medical oxygen production now reached 10 times than earler says prime minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick