കൊവിഡ് വ്യാപനം കാരണം സി.ബി.എസ്.ഇ. പരീക്ഷകള്‍ ഉള്‍പ്പെടെ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ പ്രകടിപ്പിച്ച നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നു. ഓഫ് ലൈന്‍ ആയി വിവിധ പരീക്ഷകള്‍ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും യുവാക്കള്‍ക്കും വാക്സിനേഷനില്‍ മുന്‍ഗണന നല്കി എല്ലാവര്ക്കും വാക്സിന്‍് എടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്നവര്‍ക്കെല്ലാം വാക്സിന് ഉടനെ നല്കിയാല് അവരുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാനാവും. വാക്സിനേഷന്റെ ഗുണഫലം വലിയ തോതില്‍ പ്രകടമാകാന്‍ കുട്ടികള്‍ക്ക് മുഴുവന്‍ ഇത് വേഗത്തില്‍ നല്‍കുന്നതിലൂടെ സഹായകമാകും–കോടതി പറഞ്ഞു. ജസ്റ്റിസ്മാരായ സിദ്ധാര്‍ഥ വര്‍മ, അജിത് കുമാര്‍ എന്നിവരാണ് നിര്‍ദ്ദേശം നല്‍കിയത്.
Social Media

ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024

10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
national
പരീക്ഷയെഴുതുന്ന കുട്ടികളെ വിടരുത്- അലഹാബാദ് ഹൈക്കോടതി

Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024