Categories
kerala

കൂട്ടത്തോടെ ഉപേക്ഷിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍

കളമശ്ശേരി നിയോജകമണ്ഡലത്തില്‍ പെട്ട വിടാക്കുഴ ഇലഞ്ഞിക്കുളം കുന്നത്തേരി മോസ്‌ക് റോഡില്‍ 230 വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഒരുമിച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ സംശയം മുറുകുന്നു. കാർഡുകൾ ഒരുമിച്ചു ശേഖരിച്ചു മറ്റാരെ കൊണ്ടെങ്കിലും വോട്ടുകൾ ചെയ്യിച്ച ശേഷം ഉപേക്ഷിച്ചതാണോ എന്നാണു ഒരു സംശയം. ഒറീസ്സയിലെ വിലാസങ്ങളാണ് എല്ലാ കാര്‍ഡിലും. പഴയതും പുതിയതുമായി 230 കാര്‍ഡുകളാണ് ഉള്ളത്.
ഇന്നലെ വൈകിട്ടോടെ ഇതുവഴി പോയ ഒരു കുട്ടിയാണ് റോഡരികില്‍ കിടക്കുന്ന കാര്‍ഡുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് കാര്‍ഡുകള്‍ കുട്ടി വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഫെസിയെ ഏല്‍പ്പിച്ചു. കൗണ്‍സിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. ഒറീസയിലെ മേല്‍വിലാസങ്ങളാണ് കാര്‍ഡിലുള്ളത്. ഒറീസയിലെ ബള്‍ഗ്രാര്‍ ജില്ലയിലെ മേല്‍വിലാസമാണ് കാര്‍ഡുകളിലുള്ളതെന്ന് കളമശ്ശേരി എസ്.ഐ മാഹിന്‍ പറഞ്ഞു. സീലുകള്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍ നിന്ന് കാര്‍ഡ് ഒര്‍ജിനല്‍ ആണെന്ന നിഗമനത്തിലാണ് പോലീസ്.

കാര്‍ഡിന്റെ ആധികാരികത പരിശോധിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. വിടാക്കുഴ പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവരിലാരെങ്കിലും കൊണ്ടുപോയി ഇട്ടതാകാന്‍ സാധ്യതയുണ്ട്. പക്ഷേ 230 കാര്‍ഡുകള്‍ എങ്ങനെ ഒരുമിച്ച് വന്നതെന്നാണ് സംശയം.

thepoliticaleditor
Spread the love
English Summary: 230 VOTER ID CARDS FOUND IN ROAD SIDE AT KALAMASSERI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick