Categories
latest news

കൊവിഡ് കേസില്‍ ഇന്ന് സുപ്രീംകോടതിയുടെ നിര്‍ണായക ഹിയറിങ്

രാജ്യത്തെ ഓക്‌സിജന്‍ വിതരണം, മരുന്ന് ലഭ്യത, കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് സുപ്രീംകോടതി നിര്‍ണായക നിര്‍ദ്ദേശങ്ങള്‍ നല്‍കിയേക്കും. അപ്പെക്‌സ് കോടതി സ്വയം എടുത്ത കേസില്‍ കോടതി ഇന്ന് ഉച്ചയ്ക്ക് വാദം കേള്‍ക്കും. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചീഡ് അധ്യക്ഷനായ ബെഞ്ച് ആണ് വാദം കേള്‍ക്കുന്നത്. ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍, മരുന്നുകള്‍ എന്നിവയും അധിക ജീവനക്കാരെയും നല്‍കണം എന്ന വിവിധ ഹര്‍ജികളും സുപ്രീംകോടതതി ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. നാസികിലെ സാക്കീര്‍ ഹുസൈന്‍ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിന്റെ ഫലമായി 24 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഫയല്‍ ചെയ്യപ്പെട്ട പൊതു താല്‍പര്യഹര്‍ജിയും ഇന്ന് പരിഗണിക്കും.

Spread the love
English Summary: supreme court will hear kovid cases today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick