Categories
latest news

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ ഒറ്റ ദിനത്തില്‍ നാല് ലക്ഷത്തിനടുത്തേക്ക്, 3,498 മരണങ്ങളും…

ഇന്ത്യയുടെ കൊവിഡ് പ്രതിരോധം അപകടകരമാംവിധം പരിതാപകരമാണെന്ന സൂചന നല്‍കിക്കൊണ്ട്, പ്രതിദിന കോവിഡ് കേസുകള്‍ 3,86,452 ആയി. കൊവിഡ് ബാധ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ഇത്ര വലിയ തോതിലുള്ള രോഗബാധ. 3,498 മരണങ്ങളും 24 മണിക്കൂറിനകം ഉണ്ടായിരിക്കുന്നു. ആകെയുള്ള ആശ്വാസം 2,97,540 പേര്‍ രോഗശാന്തി നേടി എന്നത് മാത്രം.
ഇതു വരെ പതിനഞ്ച് കോടി 22 ലക്ഷത്തി 45,179 ഡോസ് വാക്‌സിനുകള്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം പറയുന്നു.

അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷനില്‍ പങ്കെടുക്കാനാകില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്,ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തില്‍ 18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷന്‍ മെയ് 1 ന് തന്നെ ആരംഭിക്കാന്‍ കഴിയില്ലെന്നും വാക്സീന്‍ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയത്.

thepoliticaleditor
Spread the love
English Summary: kovid cases at the highest in the country says the last day data

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick