Categories
social media

11 ഇസ്ലാമിക സംഘടനകളെ ശ്രീലങ്ക വിലക്കി

11 ഇസ്ലാമിക തീവ്രവാദ സംഘടനകളെ രാജ്യത്ത് വിലക്കി ശ്രീലങ്ക. ശ്രീലങ്ക ഇസ്ലാമിക് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് അടക്കമുള്ള മുസ്ലിം സംഘടനകള്‍ക്കും വിലക്കുണ്ട്. ആഗോള ഭീകര സംഘടനകളായ അല്‍ ഖൊയ്ദ, ഐ.എസ്.ഐ.എസ്. എന്നിവയ്ക്കും ഇനി രാജ്യത്ത് പ്രവേശനമില്ല.ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രജപക്‌സെയാണ് പ്രത്യേക ഗസറ്റില്‍ ഇക്കാര്യം സംബന്ധിച്ചുള്ള പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ദ്വീപ് രാജ്യത്ത് ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് പുതിയ തീരുമാനം. ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ഗൂഢാലോചനകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. നേരത്തെ 2019 ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നാലെ പ്രാദേശിക ജിഹാദി ഗ്രൂപ്പായ നാഷണല്‍ തൗഹാത് ജമാഅത്തിനെയും മറ്റ് രണ്ട് സംഘടനകളേയും ശ്രീലങ്ക വിലക്കിയിരുന്നു.
2019 ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 270 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Spread the love
English Summary: sreelanka baanned 11 islamic organisations

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick