Categories
kerala

റോഡ്‌ഷോയില്‍ പിണറായി പങ്കെടുത്തത് കൊവിഡോടെ ?

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറയുന്നത് മുഖ്യമന്ത്രിക്ക് നാലാംതീയതി തൊട്ട് കൊവിഡ് ലക്ഷണം ഉണ്ടായിരുന്നു എന്നാണ്

Spread the love

തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ വേളയില്‍ തന്നെ മുഖ്യമന്ത്രിക്ക് കൊവിഡ് രോഗ ലക്ഷണം ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് വലിയൊരു വിവാദത്തിന് ഇന്ന് തുടക്കമായിരിക്കുന്നു. പിണറായി വിജയനെ ചികില്‍സിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറയുന്നത് മുഖ്യമന്ത്രിക്ക് നാലാംതീയതി തൊട്ട് കൊവിഡ് ലക്ഷണം ഉണ്ടായിരുന്നു എന്നാണ്. അന്ന് മുഖ്യമന്ത്രിയുടെ പരിപാടി പ്രകാരം സ്വന്തം മണ്ഡലമായ ധര്‍മടത്ത് റോഡ് ഷോ ആണ്. ഈ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ആറാം തീയതി വോട്ടെടുപ്പിലും നിയന്ത്രണം ഒന്നും ഇല്ലാതെ പങ്കെടുത്തു. എന്നാല്‍ ഏപ്രില്‍ എട്ടിന് മാത്രമാണ് മുഖ്യമന്ത്രി കൊവിഡ് പൊസീറ്റീവ് ആയി സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളില്‍ ഈ വിഷയം മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനമായി നിറയുകയാണ്. ഒരു കുറിപ്പ് ഇങ്ങനെയാണ്…

മുഖ്യമന്ത്രിയ്ക്ക് കോവിഡ് ബാധിച്ചതിന്മേൽ ഒരു മോശമായ രാഷ്ട്രീയ ചർച്ചക്ക് താൽപര്യമില്ല,പക്ഷേ വസ്തുതപരമായി ചർച്ച ചെയ്യാതെ പോകാനും കഴിയില്ല.

thepoliticaleditor

“ഏപ്രിൽ 8 ന് കോവിഡ് പോസിറ്റീവായ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇന്ന് ടെസ്റ്റ് നടത്തിയത് പ്രോട്ടോക്കോൾ ലംഘനമല്ലേ?10 ദിവസം കഴിഞ്ഞാണല്ലോ ടെസ്റ്റ് നടത്തേണ്ടത്.” എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ മറുപടി ഇങ്ങനെയാണ്:

“മുഖ്യമന്ത്രിക്ക് ഏപ്രിൽ 4 മുതൽക്കേ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു. രോഗലക്ഷണം കാണിച്ച ദിവസം മുതൽ നമ്മൾ കണക്ക് കൂട്ടുന്നതിൽ തെറ്റില്ല, അങ്ങനെ നോക്കുമ്പോൾ ഇന്ന് പത്ത് ദിവസം തികഞ്ഞിട്ടുണ്ട്.അതിനാൽ തന്നെ പ്രോട്ടോക്കോൾ വീഴ്ചയില്ല”

മെഡിക്കൽ ഫീൽഡിൽ വലിയ ധാരണയില്ലാത്തതിനാൽ തന്നെ ഈ വിഷയത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ പൂർണമായും വിശ്വസിക്കുയാണ്, പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ല എന്ന് തന്നെ നമുക്ക് കരുതാം.പക്ഷേ അതുകൊണ്ട് പ്രശ്നം കഴിയുന്നില്ല,പ്രശ്നം കഴിയുന്നില്ല എന്നല്ല അവിടെയാണ് യഥാർത്ഥ പ്രശ്‌നം ആരംഭിക്കുന്നത്.

ഏപ്രിൽ 4 ന് രോഗലക്ഷണങ്ങൾ കാണിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് അന്ന് തന്നെ കോവിഡ് പരിശോധന നടത്താതിരുന്നത്?കോവിഡ് ലക്ഷങ്ങൾ കാണിച്ചാൽ ടെസ്റ്റ് ചെയ്യാനായി കാത്തിരിക്കരുത് എന്ന് നിർദ്ദേശം നൽകുന്ന സർക്കാരിന്റെ തലവൻ തന്നെ എന്തുകൊണ്ട് ടെസ്റ്റ് വൈകിപ്പിച്ചു?കുറഞ്ഞപക്ഷം എന്തുകൊണ്ട് സ്വയം നിരീക്ഷണത്തിലേക്ക് എങ്കിലും പോയില്ല?

  1. https://www.kairalinewsonline.com/2021/04/04/392325.html
  2. https://www.google.com/amp/s/zeenews.india.com/malayalam/kerala/kerala-assembly-election-2021-ayyappan-and-other-goddess-is-with-ldf-government-said-pinarayi-vijayan-57256/amp

മുകളിൽ രണ്ട് ലിങ്കുകൾ നൽകിയിട്ടുണ്ട്.
അതിൽ ആദ്യത്തേത്,
മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങൾ പ്രകടമായി എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറയുന്ന ഏപ്രിൽ 4 ന് മുഖ്യമന്ത്രി ധർമടത്ത് നടത്തിയ റോഡ് ഷോയുടെ ചിത്രങ്ങളാണ്.കോവിഡ് ലക്ഷണങ്ങളുള്ള മുഖ്യമന്ത്രി ടെസ്റ്റ് ചെയ്യാതെ ഈ റോഡ് ഷോയ്ക്ക് വന്നതിന്റെ ഉദ്ദേശം എന്താണ്? ‘ആയിരങ്ങൾ അണിനിരന്ന റോഡ് ഷോ’ എന്ന് CPIM തന്നെ അവകാശപ്പെടുന്നുണ്ട്. അപ്പോൾ രോഗലക്ഷണങ്ങളോടെ ഈ ആയിരങ്ങളുടെ ഇടയിലേക്ക് പിണറായി ഇറങ്ങി ചെന്നതിനാൽ തന്നെ എത്ര പേർക്കാവും രോഗം പിടിപ്പെട്ടിട്ടുണ്ടാവുക? സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി എന്തിനാണ് ഈ മരണക്കളിക്ക് നേതൃത്വം കൊടുത്തത്?ഈ മരണക്കളിയുടെ ക്യാപ്റ്റനായത്?

രണ്ടാമത്തെ ലിങ്ക്,
ഏപ്രിൽ ആറിന് പോളിങ്ങ് ബൂത്തിലെത്തിയ പിണറായി നടത്തിയ പ്രസ്താവനയെ പറ്റിയാണ്.നാലാം തീയതി രോഗലക്ഷണം പ്രകടിപ്പിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് രണ്ട് ദിവസം കഴിഞ്ഞിട്ടും ടെസ്റ്റ് ചെയ്യാതെ മുന്നോട്ട് പോയത്?എന്തിനാണ് നൂറുകണക്കിന് ആളുകൾ വരുന്ന പോളിംഗ് ബൂത്തിലേക്ക് എത്തിയത്?രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് PPE കിറ്റ് ധരിച്ച് എത്താൻ കൂടി മുഖ്യമന്ത്രി തയ്യാറായില്ല?

കോവിഡിന്റെ ഭീകരതയെപ്പറ്റി മറ്റാരേക്കാളും ബോധ്യമുള്ള മുഖ്യമന്ത്രി എന്തിനാണ് ഈ മരണക്കളിയുടെ ക്യാപ്റ്റനായി മാറിയത്?ഒരു തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടിയാണോ? അതിന് വേണ്ടിയാണോ പതിനായിക്കണക്കിന് വരുന്ന സാധാരണക്കാരുടെ ജീവൻ വച്ച് കളിച്ചത്?കോവിഡ് ബാധിതനുമായി പ്രൈമറി കൊണ്ടാക്റ്റ് ഉണ്ടെന്ന കാരണത്താൽ തിരഞ്ഞെടുപ്പ് റാലികളിൽ നിന്ന് സ്വയം മാറി നിന്ന പ്രിയങ്ക ഗാന്ധി കാട്ടിത്തന്ന മാതൃക എന്തുകൊണ്ട് ഈ സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയ്ക്ക് പിന്തുടർന്നില്ല?കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്വം പാവം പ്രവാസികളുടെ മേൽ അടിച്ചേൽപ്പിച്ചവർക്ക് ഇപ്പോൾ എന്താണ് പറയുവാനുള്ളത്?വാക്സിൻ എടുത്ത് നാട്ടിലെത്തിയ പ്രവാസി പോലും ക്വാറന്റൈയ്നിൽ പോവേണ്ട സാഹചര്യമുള്ളിടത്ത് എന്തുകൊണ്ടാണ് മുഖ്യന് ഒരു കോവിഡ് മാനദണ്ഡങ്ങവും ബാധകമല്ലാത്തത്?ധർമ്മടത്തെ റോഡ് ഷോയിൽ നിന്ന് രോഗം പകർന്ന് കിട്ടിവരോട് എന്തുമറുപടിയാണ് ഈ സർക്കാരിന് പറയുവാനുള്ളത്?
വീണ്ടും ചോദിയ്ക്കട്ടെ
“എന്തിനായിരുന്നു മുഖ്യമന്ത്രി ഈ മരണക്കളി?”

മെഡിക്കൽ കോളജ്‌ സൂപ്രണ്ടിന്റെ വാക്കുകൾ കേൾക്കുന്ന ഒരു സാധാരണക്കാരന് അങ്ങയെ കോവിഡ് വ്യാപനത്തിന്റെ ക്യാപ്റ്റൻ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക!

കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തു വന്നു. മുരളീധരന്റെ കുറിപ്പ് ഇങ്ങനെ…

കോവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽനിന്നാണ് പിണറായി വിജയൻ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാൻ വന്നത്. ഏപ്രിൽ നാലിന് ധർമടത്ത് റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി വിജയൻ രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങൾ പറയുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. കോവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പർക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയിൽനിന്നുള്ള മടക്കവും ആഘോഷമാക്കി.

കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാൻ ആരോഗ്യവിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്. കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്.

Spread the love
English Summary: KOVID SYMPTOMS FOR PINARAYI VIJAYAN SINCE 4TH APRIL...?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick