തിരഞ്ഞെടുപ്പ് ദിവസം പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതികളിൽ ഒരാൾ കീഴടങ്ങി. ഡിവൈഎഫ്ഐ നേതാവ് സുഹൈലാണ് തലശേരി മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. മൻസൂറിനെ വധിച്ച സംഘത്തിലെ പ്രധാനിയാണെന്നു സംശയിക്കുന്നയാളാണ് സുഹൈൽ.
കൊലപാതകത്തിൽ പങ്കില്ലെന്ന് സുഹൈൽ സമൂഹമാധ്യമത്തിൽ പോസിറ്റിട്ടിരുന്നു. നുണപരിശോധനയ്ക്ക് തയാറാണ്. മൻസൂർ അനുജനെപ്പോലെയെന്നും കൊല്ലാൻ കഴിയില്ലെന്നും സുഹൈൽ വിശദീകരിച്ചു. പോസ്റ്റിട്ടതിനു പിന്നാലെയാണ് സുഹൈൽ കോടതിയിൽ കീഴടങ്ങിയത്.
കേസിൽ, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 11 പ്രതികളിൽ മൂന്നു പേരാണു പിടിയിലായത്. ഇതുകൂടാതെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.
(ഫോട്ടോ കടപ്പാട്–മംഗളം)