Categories
kerala

രതീഷിനെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കിയതോ..?

മരണത്തിനു മുമ്പ് മല്‍പിടുത്തം നടന്നോ, എങ്കില്‍ അത് ആരുമായി എന്നീ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരികയാണ്

Spread the love

പാനൂര്‍ മന്‍സൂര്‍ കൊലക്കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ ദുരൂഹത ഉയര്‍ത്തിയിരിക്കയാണ് രണ്ടാം പ്രതിയാക്കപ്പെട്ടിരുന്ന രതീഷ് കൂലോത്തിന്റെ സംശയാസ്പദ തൂങ്ങിമരണം. മരിക്കും മുമ്പ് ആന്തരാവയവങ്ങള്‍ക്ക് ക്ഷതം ഏറ്റിരുന്നു എന്നും മരണത്തിനു മുമ്പ് രതീഷിനെ ശ്വാസംമുട്ടിച്ചിരുന്നു എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടതാണ് നിര്‍ണായകമായിരിക്കുന്നത്. മൂക്കിന് അടുത്തായ കണ്ടെത്തിയ മുറിവില്‍ ദുരൂഹതയുണ്ടെന്നും പറയുന്നു. മരണത്തിനു മുമ്പ് മല്‍പിടുത്തം നടന്നോ, എങ്കില്‍ അത് ആരുമായി എന്നീ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരികയാണ്. രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ചെക്യാടുള്ള ആളൊഴിഞ്ഞ പറമ്പില്‍ പ്രതികള്‍ ഒളിച്ചു താമസിച്ചു എന്നും പൊലീസ് സംശയിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ടാണ് രതീഷിന്റെ ദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രതീഷ് ഉള്‍പ്പെടെ പത്ത് പ്രതികള്‍ ആ ഘട്ടത്തില്‍ ഒളിവിലായിരുന്നു. ഒരു പ്രതിയെ മന്‍സൂറിന്റെ സഹോദരന്‍ കയ്യോടെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.
പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആദ്യമായി ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനാണ്. തെളിവുകള്‍ മായ്ക്കാന്‍ സി.പി.എം. തന്നെ അത് ചെയ്തു എന്നാണ് സുധാകരന്‍ സംശയം പ്രകടിപ്പിച്ചത്. അതെന്തായാലും തൂങ്ങിമരണം സംശയാസ്പദമാകാനുള്ള സാധ്യത ആദ്യം മുതലേ ഉണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ ഒന്നര മണിക്കൂര്‍ നേരമെടുത്താണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റമോര്‍ട്ടത്തിനു ശേഷം പുല്ലൂക്കരയിലെത്തിച്ച മൃതദേഹം സി.പി.എം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്.

Spread the love
English Summary: MORE QUESTIONS AND COMPLICATIONS IN THE SUICIDE OF RATHEESH, SECOND ACCUSED OF MANSOOR MURDER CASE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick