Categories
latest news

ട്വീറ്റ് പുതുക്കി, 18-45 പ്രായപരിധിക്കാര്‍ക്ക് സര്‍ക്കാരിന്റെ വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രം

18-45 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ നിന്നും മാത്രമേ വാക്‌സിന്‍ സ്വീകരിക്കാനാവൂ എന്ന മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ട്വീറ്റ് ആശയക്കുഴപ്പത്തിനിടയാക്കി. പിന്നീടത് തിരുത്തി. നിലവില്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് കേന്ദ്രത്തിന്റെ സൗജന്യ വാക്‌സിന്‍ കിട്ടില്ല എന്നേയുള്ളൂ. ഒന്നുകില്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങി നല്‍കുന്നവയോ അല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും സ്വന്തം നിലയിലോ വാക്‌സിന്‍ എടുക്കാം. കേന്ദ്രത്തിന്റെ സൗജന്യ വാക്‌സിന്‍ 45-നു മുകളിലോട്ടുള്ളവര്‍ക്കു മാത്രമാക്കി ചുരുക്കിയിരിക്കുന്നു. ഇക്കാര്യം വിശദീകരിച്ചും നേരത്തെ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശം പുതുക്കിയും ആരോഗ്യമന്ത്രാലയം പിന്നീട് ട്വീറ്റ് ചെയ്തതോടെയാണ് ആശയക്കുഴപ്പം ഒഴിഞ്ഞത്.

Spread the love
English Summary: CONFUSSION ON UNION HEALTH MINISTRY'S GUIDELINES, LATER IT CLEARED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick