സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിൽ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിലാണ് കണ്ടെത്തിയത്. ഇന്നലെ കണ്ടത്തിയത്. കാറിൽ അവശ നിലയിൽ കിടക്കുന്ന നടനെ തിരിച്ചറിഞ്ഞ വഴിപോക്കർ വിവരം അറിയിച്ചത് അനുസരിച്ചു ആദിത്യനെ ഉടനെ റൗണ്ടിൽ തന്നെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ച ആദിത്യൻ സുഖം പ്രാപിച്ചു വരുന്നതായും അപകട നില തരണം ചെയ്തതായും ആണ് ഇന്ന് ലഭിക്കുന്ന വിവരം.
ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായി ആദിത്യനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാശ്രമം നടന്നത്.

ആദിത്യന് അവിഹിത ബന്ധം എന്ന് അമ്പിളി…തനിക്കല്ല അമ്പിളിക്കാണെന്ന് ആദിത്യൻ…
ആദിത്യന് തൃശ്ശൂരിൽ ഒരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നായിരുന്നു ഭാര്യ അമ്പിളിയുടെ പ്രധാന ആരോപണം. ആ സ്ത്രീക്ക് വേണ്ടി തന്നെ ഒഴിവാക്കാനും വിവാഹ മോചനം കിട്ടാനും ആദിത്യൻ ശ്രമിക്കുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ അമ്പിളി വിശദമാക്കിയത്. ഇതിന്റെ ഭാഗമായി ധാരാളം നിറം പിടിപ്പിച്ച കഥകളും സോഷ്യൽ മീഡിയയിലെ ചില ഓൺലൈൻ വെബ്സൈറ്റുകൾ പ്രചരിപ്പിച്ചു.

തുടർന്ന് ആദിത്യൻ അമ്പിളിക്ക് മറുപടിയുമായി രംഗത്ത് വന്നു. തനിക്കു തൃശ്ശൂരെ സ്ത്രീയുമായി ഒരു അവിഹിത ബന്ധവും ഇല്ലെന്നു പറഞ്ഞ ആദിത്യൻ തിരിച്ചു അമ്പിളിക്ക് വിദേശത്തു ഉള്ള ഒരാളുമായി റിലേഷൻ ഉണ്ടെന്നു ആരോപിച്ചു. വിവാഹത്തിന് മുൻപ് തന്നെ ഈ റിലേഷൻ ഉണ്ടായിരുന്നു എന്നും നിരന്തരം ഫോൺ വിളികൾ ഉണ്ടായിരുന്നു എന്നും ആദിത്യൻ ആരോപിച്ചു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ വെറും സൗഹൃദം മാത്രമേ ഉള്ളൂ എന്നായിരുന്നു അമ്പിളിയുടെ മറുപടി എന്നും ആദിത്യൻ പറഞ്ഞു. അമ്പിളിക്കാന് അപര ബന്ധം എന്ന് സ്ഥാപിക്കാൻ ആദിത്യൻ ശ്രമിച്ചു. അമ്പിളി വീണ്ടും ഇതിനു മറുപടിയുമായി വന്നു. വിദേശത്തുള്ള ആൾ വിവാഹം ചെയ്യാൻ താല്പര്യം പറഞ്ഞാണ് വിളിച്ചിരുന്നത് എന്നും എന്നാൽ ഈദ്‌യ ബന്ധത്തിൽ ഉള്ള കുഞ്ഞിനെ സംബന്ധിച്ച് അയാൾ താല്പര്യം കാണിക്കാതിരുന്നതിനാൽ ആ ആലോചന ഒഴിവാക്കുകയായിരുന്നു എന്നാണ് അമ്പിളി വിഷാദഈകരിച്ചതു. മാത്രമല്ല, തന്റെ മകനെ ജീവന് തുല്യം ഇഷ്ടമാണെന്നു ആദിത്യൻ പറഞ്ഞപ്പോൾ അതിൽ താൻ വീണു പോവുകയായിരുന്നു എന്നും അമ്പിളി പുതിയ ഒരു ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതെല്ലാം ചേർന്ന് സോഷ്യൽ മീഡിയയിൽ കുറെ ദിവസങ്ങളായി അമ്പിളി- ആദിത്യൻ വഴക്കും ഗോസിപ്പുകളും പ്രചരിക്കുകയായിരുന്നു.