Categories
kerala

വധു വന്നത് പിപിഇ കിറ്റും ഇട്ട് ….മെഡിക്കൽ കോളേജിൽ ആദ്യത്തെ കോവിഡ് കല്യാണം

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഞായറാഴ്ച അപൂര്‍വ്വമായൊരു വിവാഹത്തിനും വേദിയായി. വരന് കൊവിഡ് ബാധിച്ചതു കൊണ്ടു മാത്രം വിവാഹദിനം മാറ്റാന്‍ പറ്റില്ലെന്ന് വന്നാല്‍ പിന്നെ കല്യാണം ആശുപത്രിയിലാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.
വിവാഹ വസ്ത്രങ്ങള്‍ മാത്രമല്ല, പുറമേ പി.പി.ഇ.കിറ്റും ധരിച്ചാണ് വധു എത്തിയത്. കേരളത്തില്‍ത്തന്നെ പി.പി.ഇ കിറ്റ് ധരിച്ച് നടക്കുന്ന ആദ്യ വിവാഹമായിരിക്കും ഇത്.
ഞായറാഴ്ച വിശിഷ്ടമായ മുഹൂര്‍ത്തമായിരുന്നു. വരന് പെട്ടെന്ന് അപ്രതീക്ഷിതമായി കൊവിഡ് പിടിപെട്ടപ്പോള്‍ ആദ്യം അങ്കലാപ്പിലായി. എന്നാല്‍ നേരത്തേ നിശ്ചയിച്ച വിവാഹം മാറ്റിവെക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തി. ജില്ലാ കളക്ടറുടെ അനുമതി തേടി. വേണ്ടത്ര മുന്‍കരുതലോടെ ചടങ്ങ് നടത്താന്‍ അനുമതി കിട്ടിയതോടെ കൊവിഡ് കാലത്തെ അപൂര്‍വ്വവിവാഹത്തിന് ആലപ്പുഴ മെഡിക്കല്‍ കോളേജ് വേദിയായി. ആശുപത്രി വരാന്ത വിവാഹ മണ്ഡപമായി. ചടങ്ങ് മുടങ്ങാതിരുന്നതിനാല്‍ വധൂവരന്‍മാര്‍ക്ക് ആഹ്‌ളാദം. പക്ഷേ വരന്‍ ഇനി കൊവിഡ് നെഗറ്റീവായി പിന്നീടും നിരീക്ഷണകാലവും കഴിഞ്ഞേ മധുവിധുവിനും വിരുന്നിനുമൊക്കെ അവസരമൊരുങ്ങൂ എന്ന സംഗതി മാത്രം ബാക്കി.

Spread the love
English Summary: BRIDEGROOM CAME WEARING PPE KIT, ALAPUZHA MEDICAL COLLEGE WITNESSED FOR A KOVID MARRIAGE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick