Categories
alert

കാല്‍ കോടി പേര്‍ നാളെ കുംഭമേളയില്‍ സ്‌നാനം ചെയ്യുമ്പോള്‍…

രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ഏറ്റവും ഇന്ധനം നല്‍കാന്‍ പോകുന്നത് മഹാകുംഭമേള ആയിരിക്കും

Spread the love

കൊവിഡ് വ്യാപനം വീണ്ടും രാജ്യത്തെ നടുക്കുമ്പോള്‍ ഹരിദ്വാറില്‍ ഏപ്രില്‍ 14-ന് ഒരു മഹാമഹം നടക്കുന്നുണ്ട്. മഹാകുംഭമേള. കുംഭമേളയിലെ സുപ്രധാനമായ രാജകീയ സ്‌നാന ദിനമായ 14-ന് ഇരുപത് മുതല്‍ 25 ലക്ഷം വരെയുള്ള ജനസാഗരമാണ് ഹരിദ്വാറില്‍ എത്താന്‍ പോകുന്നത്. ഇവരെ ഏത് കൊവിഡ് മാനദണ്ഡമനുസരിച്ചാണ് സര്‍ക്കാര്‍ നിയന്ത്രിക്കുന്നത് എന്നതിന് ഉത്തരമില്ല, ഉത്തരം നല്‍കാന്‍ കഴിയുകയുമില്ല. രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ഏറ്റവും ഇന്ധനം നല്‍കാന്‍ പോകുന്നത് മഹാകുംഭമേള ആയിരിക്കും എന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പോലും മറിച്ചഭിപ്രായമില്ല. എന്നാല്‍ വിശ്വാസത്തിന്റെ പേരിലുള്ള ചടങ്ങുകളൊന്നും നിയന്ത്രിക്കാന്‍ ഉത്തേരന്ത്യയിലെ ഒരു സര്‍ക്കാരും തയ്യാറാകുന്നില്ല. ഉത്തേരന്ത്യയില്‍ ഇനിയും കൊവിഡ് തരംഗം ഉണ്ടാക്കാന്‍ പോകുന്നത് ഹരിദ്വാറിലെ മഹാകുംഭമേളയായിരിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ രഹസ്യമായി സമ്മതിക്കുകയാണ്.
മറ്റൊരു വൈരുദ്ധ്യം കൂടി ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ നടന്ന മുസ്ലീങ്ങളുടെ തബ് ലീഗി ജമാ അത്ത് എന്ന വിശ്വാസിസംഗമം വലിയ തോതില്‍ വിദ്വേഷപ്രചാരണത്തിന് കാരണമായി. 2000 പേര്‍ പങ്കെടുത്ത ആ സമ്മേളനത്തെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിശേഷിപ്പിച്ചത് കോവിഡ് മഹാവ്യാപനത്തിന് കാരണക്കാര്‍ എന്നാണ്. വര്‍ഗീയ വിദ്വേഷത്തിന് തിരികൊളുത്തുന്ന പ്രചാരണമായിരുന്നു അത്. എന്നാല്‍ 20 ലക്ഷം പേര്‍ ഒരു നിയന്ത്രണവുമില്ലാതെ കൂടിച്ചേരുന്ന കുംഭമേളയെക്കുറിച്ച് ഇതേ കേന്ദ്രങ്ങള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്.

Spread the love
English Summary: 25 lakh people gathers tomorrow in maha kumbh mela

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick