നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരായിരിക്കും എന്നതില്‍ ചുറ്റിത്തിരിയുന്ന സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രധാന ചര്‍ച്ചയില്‍ പുതിയ ചൂണ്ടയുമായി ദേശീയ നേതൃത്വം. നേമത്ത് മല്‍സരിക്കുന്നയാളായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കി
ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ മല്‍സരിക്കണം എന്ന തുരുപ്പുചീട്ടാണ് ഹൈക്കമാന്‍ഡ് എടുത്തിട്ടിരിക്കുന്നത്. ആരം തയ്യാറായില്ലെങ്കില്‍ താന്‍ മല്‍സരിക്കും എന്ന് ജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഡല്‍ഹിയിലെ കൂടിയാലോചനായോഗത്തില്‍ പറയുകയും ചെയ്തത് ദേശീയനേതൃത്വത്തിന്റെ താല്പര്യം വെളിപ്പെടുന്നു.
കെ. ബാബുവിനും കെ.സി.ജോസഫിനും സീറ്റ് നല്‍കില്ല എന്ന തീരുമാനവും കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് പരിക്കേല്‍പിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ കടുത്ത അനുയായിയാണ് ജോസഫ്. ജോസഫിനും ബാബുവിനും ഉമ്മന്‍ചാണ്ടി സീറ്റ് വാങ്ങിക്കൊടുക്കുമോ എന്നത് എല്ലാവരും ഉറ്റു നോക്കുന്നു. ചെന്നിത്തലയും ജോസഫ് വാഴയ്ക്കനെപോലുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പി.സി.ചാക്കോ പാര്‍ടി വിടുമ്പോള്‍ പറഞ്ഞതു പോലെ ഡല്‍ഹിയില്‍ നടക്കുന്നത് ഗ്രൂപ്പ് തിരിഞ്ഞുള്ള വീതം വെക്കലാണ് എന്ന ആരോപണത്തില്‍ നിന്നും പുറത്തു കടക്കാന്‍ ഹൈക്കമാന്‍ഡിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.