അഞ്ചുവർഷത്തിനിടെ കോൺഗ്രസ് വിട്ട് മറ്റു പാർട്ടികളിൽ ചേർന്നത് 170 കോൺഗ്രസ് എം.എൽ.എ.മാർ. ബി.ജെ.പി. വിട്ടത് 18 എം.എൽ.എ.മാരാണ്. സി.പി.എമ്മിൽനിന്ന് അഞ്ച് എം.എൽ.എ.മാരും സി.പി.ഐ.യിൽ നിന്നൊരാളും കൂറുമാറി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ.) 2016 മുതൽ 2020 വരെയുള്ള കണക്കുകളാണിത്.
2016 മുതൽ 2020 വരെ ആകെ 405 എം.എൽ.എ.മാരാണ് വിവിധ പാർട്ടികളിൽനിന്നു രാജിവെച്ചത്. ഇതിൽ 182 പേർ ബി.ജെ.പി.യിൽ ചേർന്നു. 38 പേർ കോൺഗ്രസിലും 25 പേർ തെലങ്കാന രാഷ്ട്രസമിതിയിലും ചേർന്നതായും മാതൃഭൂമി ദിനപത്രം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.