Categories
kerala

ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്നം തീരില്ലെന്ന്‌ കടകംപള്ളിയോട് എൻ.എസ്എസ്.

ശബരിമല കേസിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോ എന്ന ചോദ്യവുമായി എൻഎസ്എസ്

Spread the love

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവവികാസങ്ങളിൽ മന്ത്രി നടത്തിയ ഖേദപ്രകടനത്തിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം നൽകാൻ നടപടിയുണ്ടാകുമോ എന്ന ചോദ്യവുമായി എൻഎസ്എസ് വാർത്താക്കുറിപ്പിറക്കിയത്.മന്ത്രി പറഞ്ഞതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ, ആരാധനാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരിമലയിൽ യുവതിപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ടു വിശാലബഞ്ചിന്റെ മുന്നിൽ ഒരു പുതിയ സത്യവാങ്മൂലം സമർപ്പിക്കുമോ, അതിന് ആവശ്യമായ സത്വരനടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടതെന്നും എൻഎസ്എസ് പ്രസ്താവനയിൽ പറയുന്നു.

ഖേദം പ്രകടിപ്പിച്ചതുകൊണ്ടോ പശ്ചാത്തപിച്ചതുകൊണ്ടോ മാത്രം ഈ പ്രശ്നം അവസാനിക്കുന്നില്ല.

thepoliticaleditor

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018-ൽ ശബരിമലയിൽ ഉണ്ടായ സംഭവങ്ങളിൽ ഖേദം ഉണ്ടെന്നും അന്നത്തെ സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമുണ്ട്’ എന്നും ഉള്ള ദേവസ്വംമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും പ്രസ്താവന പറയുന്നു.

Spread the love
English Summary: N.S.S. AGAINST MINISTER KADAKAMPALLI SURENDRAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick