കെ. മുരളീധരന്‍ മത്സരം തൊഴിലാക്കിയ ആളാണെന്ന് വി. ശിവന്‍കുട്ടി. നേമത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാണ് ശിവന്‍കുട്ടി.
15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് സ്വകാര്യചാനലിനോട് ശിവന്‍കുട്ടി പ്രതികരിച്ചു.
മുരളീധരന്‍ മന്ത്രിയായിരുന്നപ്പോഴാണ് വടക്കാഞ്ചേരിയില്‍ മത്സരിച്ച് തോറ്റ് തുന്നംപാടിയത്. അതിനാല്‍ അക്കാര്യത്തില്‍ ഒരു ആശങ്കയും എല്‍.ഡി.എഫിനില്ല. ത്രികോണ മത്സരം തന്നെയായിരിക്കും മണ്ഡലത്തില്‍ നടക്കുക. കോണ്‍ഗ്രസുകാര്‍ വോട്ട് കച്ചവടം നടത്തുമോ എന്ന് എണ്ണിക്കഴിയുമ്പോള്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളു–ശിവന്‍കുട്ടി പ്രതികരിച്ചു.