ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് രാവിലെ ലതികാ സുഭാഷിന്റെ വീട്ടിലെത്തി പിന്തുണ അഭ്യര്‍ഥിച്ചതും ലതികയുടെ പ്രതികരണവും ശ്രദ്ധേയമായി. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തരുതെന്നാണ് പ്രിന്‍സ് ലൂക്കോസ് അഭ്യര്‍ഥിച്ചത്. ലതിക സ്വതന്ത്രസ്ഥാനാര്‍ഥിയായി ഏറ്റുമാനൂരില്‍ മല്‍സരിക്കുന്നു എന്ന വാര്‍ത്ത പരക്കുന്നതിനിടെയാണ് പ്രിന്‍സ് ലതികയോട് അഭ്യര്‍ഥന മുന്നോട്ടു വെച്ചത്. എന്നാല്‍ വൈകിപ്പോയെന്നായിരുന്നു ലതികയുടെ പ്രതികരണം. അവരുടെ അമര്‍ഷവും വ്യസനവും ഒരു പക്ഷേ ആ മണ്ഡലത്തില്‍ സ്വതന്ത്രവേഷത്തില്‍ വരാനുള്ള സാധ്യതയും സൂചിപ്പിക്കുന്ന മറുപടിയാണ് പ്രിന്‍സിന് ലതികസഭാഷ് നല്‍കിയത്.
Spread the love