പാർട്ടിയിൽ കൂടിയാലോചനകൾനടക്കുന്നില്ലെന്ന് പരിഹാസപൂര്‍വ്വം കെ.മുരളീധരന്റെ ആക്ഷേപം . ഇപ്പോൾ വരുന്ന പേരുകളെല്ലാം ഊഹാപോഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പത്തംഗസമിതി വന്നെങ്കിലും മൂന്നംഗ സമിതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മുരളീധരൻ ആക്ഷേപിച്ചു.വടകരയുടെ കാര്യത്തിൽ ആർ എം പിയുമായി ചർച്ച നടക്കുന്നുണ്ട്. ആ സഖ്യം യു ഡി എഫിന് ഗുണകരമാകുമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.വട്ടിയൂർക്കാവ് ഉൾപ്പടെയുളള സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇതുവരെ തന്നോടൊന്നും സംസാരിച്ചിട്ടില്ല. അങ്ങോട്ട് കയറി പറയാനും പോയിട്ടില്ല. നേതാക്കൾ ബന്ധപ്പെടുമ്പോൾ അഭിപ്രായം പറയാം. സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം പന്ത്രണ്ടാം തീയതിക്കുളളിലുണ്ടാകും. സ്ഥാനാർത്ഥികൾ ജയിച്ച് വരണമെങ്കിൽ സ്ഥാനാർത്ഥി നിർണയം നല്ലതായി നടക്കണം. അനുകൂല സാഹചര്യം പാർട്ടി മുതലെടുക്കുക തന്നെ വേണമെന്നും മുരളീധരൻ പറഞ്ഞു.
Social Media

ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024

10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
പത്തംഗ സമിതിയുണ്ടെങ്കിലും കാര്യം തീരുമാനിക്കുന്നത് മൂന്നംഗ സമതി-കെ.മുരളീധരന്‍

Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024