2006 ലാണ് ജയ്ഹിന്ദ് ടി.വിയില്‍ ജീവനക്കാരെ നിയമിച്ച് തുടങ്ങിയത്. പാര്‍ട്ടി ചാനല്‍ആണെങ്കിലും കോണ്‍ഗ്രസ് ബന്ധം നോക്കാതെ കഴിവും വിദ്യാഭ്യാസയോഗ്യതയും ജോലി പരിചയവും കണക്കിലെടുത്താണ് ജീവനക്കാരെ ജോലിക്കെടുത്തത്. ആദ്യകാലങ്ങളില്‍ നന്നായി മുന്നോട്ട് പോയ ചാനല്‍ പിന്നീട്ഉന്നതരുടെ കെടുകാര്യസ്ഥതയും അഴിമതിയും കൈയിട്ടുവാരലും കാരണം പ്രതിസന്ധിയിലാകുക ആയിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ പിരിച്ച കോടികള്‍
ചാനല്‍ തുടങ്ങുന്നതിനായി ഈയിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന വിജയന്‍ തോമസിനെ പോലെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള മലയാളികളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിരിച്ച കോടികള്‍ എങ്ങോട്ട് പോയെന്ന് നേതാക്കള്‍ക്ക് മാത്രമേ അറിയൂ. അന്നും ഇന്നും സ്ഥാപനത്തില്‍ ശമ്പളം വളരെ കുറവാണ്. എഡിറ്റര്‍, ക്യാമറാമാന്‍ തുടങ്ങിയവരില്‍ ശമ്പളം പലര്‍ക്കും അയ്യായിരവും ആറായിരവും ഒക്കെയാണ്. പല ജീവനക്കാരും മറ്റ് പല കച്ചവടങ്ങളും സ്വന്തമായി നടത്തുന്നത് കാരണം അവര്‍ക്ക് വലിയ പ്രശ്‌നമില്ല.


എന്നാല്‍ ഭൂരിപക്ഷം വരുന്നവരുടേയും അവസ്ഥ ഇതല്ല. കോവിഡ് വന്നതോടെ ശമ്പളം നാല്‍പ്പത് ശതമാനത്തോളം വെട്ടിക്കുറച്ചു. ഇപ്പോഴും ജീവനക്കാര്‍ക്ക് ശമ്പളം പകുതി മാത്രമാണ് ലഭിക്കുന്നത് അതും മൂന്ന് മാസമോ മറ്റോ കൂടുമ്പോള്‍ മാത്രം. ദൂരം സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരത്തെ പ്രധാന സ്റ്റുഡിയോയിലും ജില്ലകളിലും ജോലി ചെയ്യുന്നവരുടെ കാര്യം അതിദയനീയമാണ്. ജയ്ഹിന്ദിലെ ഒരു ജീവനക്കാരന്‍ കൂലിപ്പണിക്ക് പോകാന്‍ ലീവ് ചോദിച്ചത് കുറേ നാള്‍ മുമ്പ് വന്‍ വിവാദമായിരുന്നു.
പിരിഞ്ഞു പോയവരുടെ കാര്യം
ജയ്ഹിന്ദില്‍ നിന്ന് പിരിഞ്ഞു പോയവരുടെ കാര്യം ഇതിലും കഷ്ടമാണ്. ആര്‍ക്കും ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. സ്ഥാപനത്തില്‍ നേരത്തേ ജോലി ചെയ്തിരുന്നവര്‍ ആരെങ്കിലും ഓഫീസില്‍ വന്നാല്‍ അവരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പ്രത്യേകം സെക്യൂരിറ്റി ജീവനക്കാരേയും വെച്ചിട്ടുണ്ട്. ഇവിടെ നിന്ന് പിരിഞ്ഞ് പോയ ഒരു ജീവനക്കാരന്‍ യൂട്യൂബ് ചാനലിലൂടെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ജയ്ഹിന്ദിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ദിരാഭവനില്‍ എത്തിയ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളോട് തട്ടിക്കയറിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ഞാന്‍ ഈ സ്ഥാപനം അങ്ങ് പൂട്ടും നിങ്ങള്‍ എന്ത് ചെയ്യും എന്നാണ്.
ജീവനക്കാരുടെ പരാതിക്ക് മറുപടി ആക്രോശം
പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാത്തതിന് സമരം ചെയ്ത ഷാഫി പറമ്പിലും ശബരീനാഥനും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ ആവശ്യങ്ങള്‍ ആരെങ്കിലും പറഞ്ഞാല്‍ അവരോട് ആക്രോശിക്കുകയാണ് പതിവ്. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സി.പി.എമ്മിന്റെ പോഷക സംഘടനയാണെന്നാണ്പ്രതിപക്ഷ നേതാവിന്റെ വാദം.

സ്ഥാപനത്തെ ഈ വിധത്തില്‍ നശിപ്പിച്ചതിന് ചുക്കാന്‍ പിടിച്ച നിരവധി ആരോപണങ്ങള്‍ നേരിടുന്ന ജോയിന്റ് എം.ഡിയെ കെ.പി.സി.സി അധ്യക്ഷന്‍ പുറത്താക്കിയെങ്കിലും സര്‍വ്വശക്തനായ ചെന്നിത്തല ഇപ്പോള്‍ ദുര്‍ബലനായ മുല്ലപ്പളളിയുടെ ഉത്തരവിന് പുല്ലുവില കല്‍പിച്ച് തിരികെ എടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്കേരളത്തില്‍ എത്തുന്ന കേന്ദ്ര നേതാക്കളുടെ മുന്നില്‍ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് ഇവിടുത്തെ ജീവനക്കാരും ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള മുന്‍ ജീവനക്കാരും.