അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങ് ബംഗാളിലും ആസ്സാമിലും ഇന്ന് നടന്നു. ആകെ 77 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്. വൈകീട്ട് ആറ് മണിക്ക് തിരഞ്ഞെടുപ്പു കമ്മീഷന് പുറത്തു വിട്ട കണക്കനുസരിച്ച് ബംഗാളിലെ പോളിങ് ശതമാനം 79.79-ഉം ആസ്സാമില്‍ 72.14 ശതമാനവും ആണ്.
തൃണമൂല്‍ മുന്‍ നേതാവും ഇപ്പോള്‍ ബി.ജെ.പി.യുടെ താരവുമായ സുവേന്ദു അധികാരിയുടെ പിതാവും എം.പി.യുമായ ശിശിര്‍ അധികാരി ഇന്ന് വെസ്റ്റ് മേദിനിപൂരില്‍ വോട്ടു ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ശിശിര്‍ അധികാരി തൃണമൂല്‍ വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നത്. സുവേന്ദു അധികാരിയുടെ സഹോദരനായ സോമേന്ദു അധികാരി സഞ്ചരിച്ച കാര്‍ കാന്തി എന്ന സ്ഥലത്തു വെച്ച് ആക്രമിക്കപ്പെട്ടതായി പരാതി ഉയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവ് റാം ഗോവിന്ദ് ദാസ് ആണ് ആക്രമിച്ചതിന് നേതൃത്വം എന്ന് സോമേന്ദു ആരോപിച്ചു. കാന്തി നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളില്‍ വോട്ടെടുപ്പില്‍ കൃത്രിമം നടന്നതായി തൃണമൂല്‍ എം.പി. ഡെറക് ഒബ്രയാന് ആരോപിച്ചു. അദ്ദേഹം തിരഞ്ഞെടുപ്പു കമ്മീഷന് കത്തെഴുതി.
ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയില്‍ വോട്ടെടുപ്പിനോട് അനുബന്ധിച്ച് അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. സി.പി.എം. സ്ഥാനാര്‍ഥി സുശാന്ത് ഘോഷ് സാല്ബനി മണ്ഡലത്തില്‍ ആക്രമിക്കപ്പെട്ടതായി പറയുന്നു. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
latest news
കനത്ത പോളിങ്: ബംഗാളില്‍ 79.79 ശതമാനം,ആസ്സാമില്‍ 72.14

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023