കായംകുളം നിയോജകമണ്ഡലത്തിലെ 77ാം നമ്പർ പോളിംഗ് ബൂത്ത് പരിധിയിൽ പോളിംഗ് ഉദ്യോഗസ്ഥൻ പോസ്റ്റൽ ബാലറ്റ് വിതരണത്തിനായി എത്തിയ സമയത്ത് കായംകുളം വില്ലേജ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പർ 1596ലെ കളക്ഷൻ ഏജൻറ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയെ തുടർന്ന് കളക്ഷൻ ഏജൻറ് സുഭാഷ് സി എസ്സിനെ അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു് ജില്ലാ കളക്ടർ ഉത്തരവായി. വരണാധികാരി മുഖേന അന്വേഷണം നടത്തി ലഭിച്ച റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. പെൻഷൻ വിതരണം നടത്തിയ സമയം ഉദ്യോഗസ്ഥൻ മാതൃകാ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി പെരുമാറി എന്ന പരാതി ലഭിച്ചിരുന്നു. തുടർന്ന് വീഡിയോയും വരണാധികാരിയുടെ റിപ്പോർട്ടും പരിശോധിച്ചതില്‍ 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 129 ന്റെ ചട്ടലംഘനം നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ജില്ല കളക്ടറുടെ ഉത്തരവിൽ പറയുന്നു.
Social Media

നിർമിത ബുദ്ധി ഉണ്ടാക്കിയ വ്യാജ ചിത്രങ്ങൾ എങ്ങിനെ തിരിച്ചറിയാം
September 30, 2023

മന്ത്രിമാരുടെ “മാറ്റ”വും വാര്‍ത്താ ചാനലുകളുടെ ദയനീയതയും…
September 16, 2023

Categories
kerala
കായംകുളത്തെ ചട്ടലംഘനം: ബാങ്ക് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Social Connect
Editors' Pick
നിർമിത ബുദ്ധി ഉണ്ടാക്കിയ വ്യാജ ചിത്രങ്ങൾ എങ്ങിനെ തിരിച്ചറിയാം
September 30, 2023
ദേശീയ മ്യൂസിയവും ഒഴിപ്പിക്കുന്നു…ചരിത്രം മായ്ക്കാന്‍ മോദിയുടെ പുതിയ ശ്രമം
September 30, 2023
കെ.ജി.ഒ.എ. സംസ്ഥാന കലോല്‍സവം ഒക്ടോ. ഒന്ന്,രണ്ട് തീയതികളില്‍ കണ്ണൂരില്‍
September 26, 2023
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ അരവിന്ദാക്ഷനു പിറകെ രണ്ടാം അറസ്റ്റ്…
September 26, 2023
ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
September 25, 2023