രാഹുല്‍ ഗാന്ധി മികച്ച ടൂറിസ്റ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. കൊല്ലത്ത് രാഹുല്‍ ഗാന്ധി കടല്‍യാത്ര നടത്തിയതിനെ സൂചിപ്പിച്ചായിരുന്നു പിണറായിയുടെ പ്രസംഗം. തിരുവനന്തപുരത്ത് ശംഖുമുഖത്ത്ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ചുള്ള പിണറായിയുടെ പരിഹാസം.
അദ്ദേഹം പല കടലുകളിലും നീന്തി ശീലിച്ചിട്ടുണ്ടാകും.
എന്നാൽ ലോകത്തിലെ മറ്റു കടലുകളിൽ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടലെന്ന് മുഖ്യമന്ത്രി പറഞ്ഞു.