Categories
latest news

മ്യാന്‍മറില്‍ സൈന്യം വെടിവെച്ചു,18 മരണം, വിമര്‍ശിച്ച അംബാസിഡറെ തടവിലാക്കി

ഐക്യരാഷ്ട്രസഭയിലെ മ്യാന്‍മര്‍ അംബാസഡര്‍ കിമോമോ തുന്‍-നെ പട്ടാളഭരണകൂടം തടവിലാക്കിയിരിക്കയാണ്. വെടിവെപ്പ് അറിഞ്ഞയുടന്‍ തുന്‍ ഐക്യരാഷ്ട്ര സഭയുടെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു

Spread the love

യാങ്കൂണിലും മാന്‍ഡലേയിലും ഉള്‍പ്പെടെ നഗരങ്ങളില്‍ പട്ടാളഭരണത്തിനെതിരെ തെരുവില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ സൈന്യം നിറയൊഴിച്ച് 18 പേര്‍ മരിച്ചു. 30 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം. ഫെബ്രുവരി 20-ന് നടന്ന വെടിവെപ്പില്‍ മൂന്ന് പ്രക്ഷോഭകാരികള്‍ മരിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയിലെ മ്യാന്‍മര്‍ അംബാസഡര്‍ കിമോമോ തുന്‍-നെ പട്ടാളഭരണകൂടം തടവിലാക്കിയിരിക്കയാണ്. വെടിവെപ്പ് അറിഞ്ഞയുടന്‍ തുന്‍ ഐക്യരാഷ്ട്ര സഭയുടെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യം പുനസ്ഥാപിക്കാന്‍ കര്‍ക്കശ നടപടി സൈനികഭരണത്തിനെതിരെ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും വികാരാധീനനായ വിതുമ്പുകയും ചെയ്ത തുനിനെ ഉടനെ സൈനിക ഭരണകൂടം പിടികൂടുകയായിരുന്നു.

Spread the love
English Summary: 18 people killed in military firing in myanmar, ambassodor to UN SACKED BY MILITARY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick