പാലായില്‍ മാണി സി.കാപ്പനെതിരെ എന്‍.സി.പി. പ്രവര്‍ത്തകരുടെ തന്നെ പ്രതിഷേധപ്രകടനം.
മാണി സി.കാപ്പാ മൂരാച്ചീ….
നിന്നെ വളര്‍ത്തിയതാരാടാ…
എന്ന മുദ്രാവാക്യമാണ് പ്രകടനത്തില്‍ ഉയര്‍ന്നത്. അതേസമയം കാപ്പന്റെ നിലപാടില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തു വരുന്നുണ്ട്. കാപ്പന്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ചിട്ട് യു.ഡി.എഫില്‍ പോകുന്നതാണഅ മര്യാദയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഒരു സീറ്റിന്റെ കാര്യം പറഞ്ഞ് ഒരു മുന്നണി തന്നെ വിട്ടുപോകുന്നത് മണ്ടത്തരമാണെന്നും അത്തരം മണ്ടത്തരം നേരത്തെ സ്വീകരിച്ച എം.പി.വീരേന്ദ്രകുമാറിന് നേരിട്ട ദുരന്തത്തിന്റെ ആവര്‍ത്തനമായിരിക്കും കാപ്പന്റെ കാര്യത്തിലും ഉണ്ടാകുക എന്നാണ് എന്‍.സി.പി.യിലെ മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.
ഉയരുന്ന പ്രധാന ചോദ്യം കാപ്പന് വോട്ടെവിടെ നിന്നു കിട്ടും എന്നാണ്. പാലായില്‍ അരനൂറ്റാണ്ടായി യു.ഡി.എഫിന്റെ വോട്ട് ബാങ്ക് കോണ്‍ഗ്രസിന്റെതല്ല, കേരള കോണ്‍ഗ്രസിന്റെതാണ്. കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗം മാത്രമാണ് ഇപ്പോള്‍ യു.ഡി.എഫില്‍ ഉള്ളത്. ജോസഫ് വിഭാഗത്തിനുള്ള വോട്ട് മാറ്റി നിര്‍ത്തിയാല്‍ പാലായില്‍ കാപ്പന് കിട്ടാന്‍ സാധ്യതയുള്ള വോട്ട് ഏത് വിഭാഗത്തിന്റെതാണ് എന്നത് ഒരു നിശ്ചയവും ഇല്ലാത്ത കാര്യമാണ്. കാപ്പന്‍ പാലായില്‍ ജയിച്ചു വന്നത് നീരസവോട്ടുകള്‍ കൊണ്ടാണെന്നും അവ ഒരിക്കലും ജോസഫ് വിഭാഗത്തിന് എക്കാലവും കിട്ടാവുന്ന വോട്ട്ബാങ്ക് അല്ലെന്നും ജോസിന്റെ അനുയായികള്‍ കരുതുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ജോസിന്റെ പക്ഷക്കാരനായ സ്ഥാനാര്‍ഥി തോറ്റത് കേരളകോണ്‍ഗ്രസിലെ പടലപിണക്കം കൊണ്ടു മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ ചിത്രം പാടെ മാറി. ജോസ് ഇപ്പോള്‍ ശക്തമായ ഒരു മുന്നണിയുടെ പ്രധാന ഘടകകക്ഷിയായിരിക്കുന്നു. മാത്രമല്ല, പി.ജെ.ജോസഫിന് കോടതിയില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടി നേരിടുകയും അദ്ദേഹം കേരളകോണ്‍ഗ്രസിന്റെ യഥാര്‍ഥ അവകാശി എന്ന നില നഷ്ടപ്പെടുകയും ചെയ്തു. എന്നു മാത്രമല്ല, പഴയ വിശ്വാസ്യത ജോസഫിന് യു.ഡി.എഫില്‍ പോലും ഇല്ല. അവകാശവാദങ്ങളൊന്നും ശരിയല്ല എന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലൂടെ തെളിയുകയും ചെയ്തു. തട്ടകമായ തൊടുപുഴയില്‍ പോലും ജോസഫിന് സ്വാധീനം തെളിയിക്കാനായില്ല.
ഈ സാഹചര്യത്തില്‍ മാണി സി.കാപ്പന്‍ പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായാല്‍ പോലും, കേവല അവകാശ വാദത്തിനപ്പുറത്ത്, കാപ്പന് ഏത് വോട്ട്ബാങ്ക് ആണ് പിന്തുണയ്ക്കാനുള്ളത് എന്നത് അവ്യക്തമാണ്. കേരള കോണ്‍ഗ്രസിലെ പ്രബല വിഭാഗമായ ജോസ് വിഭാഗവും, ഇടതുമുന്നണിയും ചേര്‍ന്നാല്‍ ജോസ് കെ.മാണിക്ക് ജയിക്കാനാവശ്യമായ പിന്തുണയാകും എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ കാപ്പന് യു.ഡി.എഫ്. ഏത് വോട്ടുപിന്തുണയാണ് നല്‍കുക എന്ന ചോദ്യം ഉയരുന്നുണ്ട്. കേരളകോണ്‍ഗ്രസില്ലാത്ത കോണ്‍ഗ്രസിന് പാലായില്‍ തനതായി എത്ര വോട്ട് ഉണ്ട് എന്ന ചോദ്യത്തിനും യു.ഡി.എഫ്. ഉത്തരം കണ്ടെത്തേണ്ടതുണ്ട്.