Categories
kerala

സ്ഥിരപ്പെടുത്തല്‍ : കോടതി നിര്‍ദ്ദേശം 10 വര്‍ഷ സേവനം, സര്‍ക്കാരിനു മുന്നില്‍ അപേക്ഷാ പ്രളയം

പ്രതിഷേധം കനക്കുമ്പോഴും സ്ഥിരപ്പെടുത്തലുമായി മുന്നോട്ടുപോകാനാണ് സർക്കാർ നീക്കം.

Spread the love

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരേ പ്രതിഷേധം കനക്കുമ്പോഴും മന്ത്രിസഭയുടെ പരിഗണനയ്ക്കു കാത്തിരിക്കുന്നത് ഒട്ടേറെ സ്ഥിരപ്പെടുത്തൽ ശുപാർശകൾ.

കരാർ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തലിന് സർക്കാർ അടിസ്ഥാനമാക്കുന്ന ഉമാദേവി കേസിൽ 2006 ഏപ്രിൽ 10-നാണ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയുണ്ടായത്. ഈ വിധിയുടെ വ്യവസ്ഥകൾ പാലിച്ചുമാത്രമേ സ്ഥിരപ്പെടുത്തൽ നടപടികൾ സ്വീകരിക്കാൻ പാടുള്ളൂ എന്ന് കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. പ്രധാനവ്യവസ്ഥകൾ ഇങ്ങനെയാണ്.

thepoliticaleditor

താത്കാലിക നിയമനം ലഭിച്ചവർ ആ തസ്തികയ്ക്ക് പൂർണയോഗ്യതയുള്ളവർ ആയിരിക്കണം. അംഗീകൃത തസ്തികകളിലേക്കായിരിക്കണം നിയമനം. തുടർച്ചയായി 10 വർഷം സർവീസ് ഉണ്ടായിരിക്കണം. ഇതു കോടതി ഉത്തരവുകളുടെ ബലത്തിലുള്ളതാകരുത്. 2006 ഏപ്രിൽ 10-നുള്ളിൽ പത്തുവർഷത്തെ സേവനകാലയളവ് ഉണ്ടായിരിക്കണം. അതായത് 1996 ഏപ്രിൽ 10-ന് മുമ്പ് താത്കാലിക നിയമനം നേടിയവർക്ക് മാത്രമേ സുപ്രീംകോടതി വിധിയുടെ പരിരക്ഷയിൽ സ്ഥിരനിയമനം അവകാശപ്പെടാനാകുകയുള്ളൂ.

ഒട്ടേറെ സ്ഥിരപ്പെടുത്തൽ അപേക്ഷകളും ശുപാര്‍ശകളും ആണ്‌ പരിഗണനയ്ക്കു കാത്തിരിക്കുന്നത് ‌. പി.എസ്.സി.ക്ക് നിയമനച്ചുമതല കൈമാറിയ സ്ഥാപനങ്ങൾ മുതൽ പൊതുമേഖലാസ്ഥാപനങ്ങൾവരെ ഇക്കൂട്ടത്തിലുണ്ട്.

വിവിധ കാലങ്ങളിൽ അന്നത്തെ സർക്കാരുകളുടെയും ഭരണാധികാരികളുടെയും പിൻബലത്തിൽ നിയമനം നേടിയവരാണ് ഇക്കൂട്ടത്തിലുള്ളത്. സ്ഥിരനിയമനത്തിനുള്ള സേവനകാലയളവ് പൂർത്തിയാക്കാത്തവരും ഉൾപ്പെട്ടിട്ടുണ്ട്. സംവരണവ്യവസ്ഥകൾ പാലിക്കാതെ നിയമനം നേടിയവരാണ് ഇപ്പോൾ സ്ഥിരനിയമനം കാത്തിരിക്കുന്നത്.

പ്രതിഷേധം കനക്കുമ്പോഴും സ്ഥിരപ്പെടുത്തലുമായി മുന്നോട്ടുപോകാനാണ് സർക്കാർ നീക്കം. താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശകൾ അടുത്ത മന്ത്രിസഭായോഗങ്ങൾ പരിഗണിക്കും.

Spread the love
English Summary: kerala govt move to regularise hundreds of temporary employees

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick