Categories
latest news

ഹരിയാന ബി.ജെ.പി മന്ത്രിയുടെ നാക്കില്‍ ഗുളികന്‍, പിന്നെ ക്ഷമാപണം

ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ 81-ാം ദിവസം അവരെ ആക്ഷേപിച്ച ഹരിയാന കൃഷി മന്ത്രി ദലാല്‍ വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കയാണ് 200 കര്‍ഷകര്‍ സമരഭൂമിയില്‍ മരിച്ചതിനെ പരാമര്‍ശിച്ച് മന്ത്രി പറഞ്ഞത് ഈ 200 പേര്‍ വീട്ടിലായിരുന്നാലും മരിക്കുമായിരുന്നു എന്നാണ്. ആറ് മാസത്തിനിടയില്‍ 200 പേരൊക്കെ മരിക്കില്ലേ എന്ന് പരിഹാസവും.
സമരഭൂമിയില്‍ തണുപ്പും രോഗവും മൂലമായിരുന്നു ഭൂരിപക്ഷത്തിന്റെയും മരണം. ചിലര്‍ ആത്മാഹുതി ചെയ്യുകയായിരുന്നു. ഇതിനെയാണ് ബി.ജെ.പി. മന്ത്രി ആക്ഷേപിച്ചു സംസാരിച്ചത്.
വന്‍ പ്രതിഷേധമാണ് എല്ലാ കോണുകളില്‍ നിന്നും മന്ത്രിക്ക് നേരിടേണ്ടിവന്നത്. അക്കിടി മനസ്സിലാക്കിയ മന്ത്രി ഉടനെ വലിയ വായില്‍ നിരുപാധികം ക്ഷമായാചനവും ചെയ്ത് തടിയൂരാന്‍ ശ്രമിച്ചു.

Spread the love
English Summary: hariyana bjp minister rediculed about farmers deaths.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick