രാഷ്ട്രീയത്തിലെ തമ്മിലടിയൊക്കെ വേറെ, കുടുംബത്തിലെ തമ്മിലിണക്കം ഒന്നും വേറെ. കര്‍ണാടകത്തില്‍ കീരിയും പാമ്പും പോലെയാണ് കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ബി.ജെ.പി. നേതൃത്വവും. വളര്‍ന്നു വളര്‍ന്ന് ശിവകുമാറിനെ ഇ.ഡി.യെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ച് ജയിലില്‍ ഇടുന്നതു വരെയെത്തിയ വൈരം. പക്ഷേ അതൊന്നും മകളുടെ വിവാഹത്തിന് തടസ്സമായില്ല. ശിവകുമാറിന്റെ മകള്‍ ഐശ്വര്യ മരുമകളായി പോകുന്നത് ബി.ജെ.പി. നേതാവിന്റെ വീട്ടിലേക്കാണ്. വ്യക്തമായി പറഞ്ഞാല്‍ മുന്‍ കേന്ദ്രമന്ത്രി എസ്.എം. കൃഷ്ണയുടെ വീട്ടിലേക്ക്, കൃഷ്ണയുടെ കൊച്ചുമകനും ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ഥയുടെ മകനും ആയ അമര്‍ത്യ ഹെഗ്ഡെ ആണ് വരന്. ഞായറാഴ്ച ഇവരുടെ താലികെട്ട് ആഘോഷമായി നടന്നു.
മുഖ്യമന്ത്രി യെദ്യൂരപ്പ, കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ്സിങ് തുടങ്ങി രാഷ്ട്രീയത്തിലെ താരങ്ങളുടെ സംഗമവേദി കൂടിയായി വിവാഹച്ചടങ്ങ്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
latest news

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023