രമേശ് ചെന്നിത്തലയുടെ പ്രചാരണയാത്ര അവസാനിക്കുമ്പോള്‍ പ്രതിപക്ഷത്തിന് വലിയ ആയുധം സര്‍ക്കാരിനെതിരെ വീണുകിട്ടിയിരിക്കയാണെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍, പ്രതിപക്ഷ മുതലെടുപ്പ് തടയാന്‍ നടപടികളുമായി സി.പി.എം. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രഖ്യാപനങ്ങളില്‍ തിരുത്തലിന് നിര്‍ദ്ദേശം.
സമരം ചെയ്യുന്നവരുമായി മന്ത്രിതലചര്‍ച്ച നടത്താനാണ് സി.പി.എം. ഉന്നതതല യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. ചര്‍ച്ചയുടെ ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ നിന്നുള്ള വിട്ടുവീഴ്ചയാണ് മന്ത്രിതല ചര്‍ച്ച എന്ന നിര്‍ദ്ദേശത്തിനു പിന്നില്‍.
മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിലായിരുന്നു യോഗം. റാങ്ക് ഹോള്‍ഡര്‍മാര് ഗവര്‍ണറെ സന്ദര്‍ശിക്കുകയും പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഗവര്‍ണര്‍ പറയുകയും ചെയ്തതും വിഷയം വിപുലമാകുന്നതിന്റെ സൂചനയായി സി.പി.എം. കാണുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏതു ദിവസവും പ്രതീക്ഷിക്കുന്നുണ്ട്. അതിനു ശേഷവും സമരം ശക്തമായി തുടര്‍ന്നാല്‍ ഇടതുമുന്നണി പ്രചാരണത്തില്‍ അത് വലിയ കീറാമുട്ടിയാകും എന്നതും പരിഗണിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കില്ല. സീനിയര്‍ മന്ത്രിമാരെ നിയോഗിക്കാനാണ് സാധ്യത. ചര്‍ച്ച നടത്തുമെന്ന നിര്‍ദ്ദേശത്തെ സമരപ്പന്തലില്‍ ഉദ്യോഗാര്‍ഥികള്‍ സസന്തോഷം സ്വാഗതം ചെയ്തത് നല്ല തുടക്കമായി സി.പി.എം. കേന്ദ്രങ്ങള്‍ വീക്ഷിക്കുന്നു.
