സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.
സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരിക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.
ഗവര്‍ണറുമായുള്ള ചര്‍ച്ചയില്‍ സന്തോഷമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു, ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി. തന്നാലാവുന്നത് ചെയ്യാമെന്ന് വാക്ക് നല്‍കിയതായും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.