കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങളടങ്ങിയ റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി. കിഫ്ബി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുന്‍പ് സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ കേട്ടിട്ടില്ല. കിഫ്ബിയുടെത് ഓഫ് ബജറ്റ് വായ്പയാണെന്ന സി.എ.ജി. നിഗമനം തെറ്റാണ്.
അതിനാല്‍ ഇത് രാഷ്ട്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയത്തില്‍ പറയുന്നു. സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു.
അതേസമയം, പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രമേയം പിന്‍വലിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.