തദ്ദേശ തിരഞ്ഞെടുപ്പില്‍ മാറ്റിവെച്ച വാര്‍ഡുകളിലെ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ കളമശ്ശേരി നഗരസഭയിലെ ഒരു വാര്‍ഡില്‍ ഇടതുസ്ഥാനാര്‍ഥി നേടിയത് അട്ടിമറി വിജയം. 25 വര്‍ഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാര്‍ഡിലാണ് എല്‍ഡിഎഫിന്റെ വിജയം. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. ലീഗും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി.
മുസ്ലീം ലീഗിന്റെ സിറ്റിങ് വാര്‍ഡ് ഇടതു സ്വതന്ത്രന്‍ റഫീക്ക് മരയ്ക്കാര്‍ പിടിച്ചെടുക്കുകയായിരുന്നു. ഈ അട്ടിമറി വിജയത്തോടെ കക്ഷിനില യു.ഡി.എഫ്.–20, എല്‍.ഡി.എഫ്–21 എന്നായി. ഭരണം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയും ഇടതിന് കൈവന്നിരിക്കുന്നു.
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഇടതില്‍ നിന്നും യു.ഡി.എഫിനും കിട്ടാനുള്ള സാധ്യത തെളിഞ്ഞു. എന്നാല്‍ തൃശ്ശൂര്‍ കോര്‍പറേഷനില്‍ നേരെ തിരിച്ചാണ് അവസ്ഥ. കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 998 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. രാമനാഥന്‍ വിജയിച്ചത്. കെ. രാമനാഥന്‍ 2052 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിലെ അഡ്വ. മഠത്തില്‍ രാമന്‍കുട്ടി 1049 വോട്ടും എന്‍ഡിഎയിലെ സന്തോഷ് പുല്ലഴി 539 വോട്ടുകളും സ്വന്തമാക്കി.
സി.പി.എം.നേതാവ് ബിനോയ് കുര്യന്‍ മല്‍സരിക്കുന്ന കണ്ണൂര്‍ തില്ലങ്കേരി ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ ഇടതുമുന്നണി തന്നെ വിജയിച്ചു. ബിനോയ് കുര്യന് ഏഴായിരത്തിലധികം ഭൂരിപക്ഷം ഉണ്ട്. ഇതോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായി ബിനോയ് കുര്യന്‍ നിയോഗിക്കപ്പെടും.
കണ്ണൂര്‍ ജില്ലാ പഞ്ചയത്തിലെ തില്ലങ്കേരി ഡിവിഷന്‍ അടക്കം ഏഴിടത്താണ് തിരഞ്ഞെടുപ്പ് നടന്നത്.