പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കാനാവാതെ രണ്ടുവര്‍ഷത്തോളമായി ഇരുട്ടില്‍ത്തപ്പുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഒടുവില്‍ തീരുമാനമായി–ജൂണില്‍ പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലൂടെ വരും. മെയ്മാസം സംഘടനാ തിരഞ്ഞെടുപ്പും നടത്തുമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി തീരുമാനിച്ചു. ഇടക്കാല പ്രസിഡണ്ടായി തുടരുന്ന സോണിയക്ക് കഴിഞ്ഞ വര്‍ഷം 23 ദേശീയ നേതാക്കള്‍ ചേര്‍ന്ന് കത്തയച്ചതോടെയാണ് പുതിയ അധ്യക്ഷന്‍ എന്നത് പാര്‍ടിയില്‍ വിവാദമായത്. തിരഞ്ഞെടുപ്പ് നടത്തണം എന്നതായിരുന്നു തിരുത്തല്‍വാദികളുടെ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്ന് രാഹുല്‍ഗാന്ധി പ്രസിഡണ്ട് പദം രാജിവെച്ചതിനെത്തുടര്‍ന്നാണ് പാര്‍ടിയില്‍ പ്രതിസന്ധി തുടങ്ങിയത്. രാഹുല്‍ വീണ്ടും പ്രസിഡണ്ട് ആവണമെന്ന് ശക്തമായ സമ്മര്‍ദ്ദം ഉണ്ടെങ്കിലും അദ്ദേഹം സമ്മതം മൂളിയിട്ടില്ല. രാഹുല്‍, പ്രിയങ്ക എന്നിവരില്‍ ആരെങ്കിലും ആണ് പ്രസിഡണ്ട് എന്ന് തീരുമാനിക്കുന്നതെങ്കില്‍ എതിര്‍പ്പ് ഉണ്ടാവില്ലെന്നും അല്ലെങ്കില്‍ എതിര്‍സ്ഥാനാര്‍ഥി ഉണ്ടാകും എന്നുമാണ് വിമതര്‍ പറയുന്നത്. വെള്ളിയാഴ്ച പ്രവര്‍ത്തകസമിതിയില്‍ ഇതു സംബന്ധിച്ച് തിരുത്തല്‍വാദി നേതാവ് ഗുലാം നബി ആസാദും സോണിയപക്ഷനേതാവായ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ് ലോട്ടും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. രാഹുല്‍ഗാന്ധി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023
Social Connect
Editors' Pick
വിവാദ പരാമർശം സ്പീക്കർ എ.എൻ.ഷംസീർ പിൻവലിച്ചു
March 20, 2023