Categories
social media

ട്രാക്ടര്‍മാര്‍ച്ചില്‍ പങ്കെടുത്തത് 60,000 ട്രാക്ടറുകള്‍…43-ാം നാള്‍

ട്രാക്ടര്‍ മാര്‍ച്ച് ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ നടത്താന്‍ പോകുന്ന ട്രാക്ടര്‍ പരേഡിന്റെ റിഹേഴ്‌സല്‍ ആണെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിക്കുകയും ചെയ്തു

Spread the love

വ്യാഴാഴ്ച ഡെല്‍ഹിയുടെ അതിര്‍ത്തിപ്രദേശം സാക്ഷ്യം വഹിച്ച അപൂര്‍വ്വമായ ഒരു പ്രതിഷേധം ഇന്ത്യാചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. സിങ്ഖുവില്‍ നിന്നും തിക്രിയിലേക്കും അവിടെ നിന്നും കുണ്ഡ്‌ലി, പിന്നെ ഗാസിപൂര്‍ നിന്നും പല്‍വാള്‍ വരെ…60000 ട്രാക്ടറുകള്‍ ഓടിച്ച് കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാരിനുള്ള മുന്നറിയിപ്പായിരുന്നു. ട്രാക്ടര്‍ മാര്‍ച്ച് ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ നടത്താന്‍ പോകുന്ന ട്രാക്ടര്‍ പരേഡിന്റെ റിഹേഴ്‌സല്‍ ആണെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാട് എടുത്തില്ലെങ്കില്‍ സമരം കൂടുതല്‍ കടുപ്പിക്കുമെന്ന് സൂചനയാണ് സംഘടനകള്‍ നല്‍കുന്നത്. ഏഴാം റൗണ്ട് ചര്‍ച്ചയില്‍ അപ്രധാനമായ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് സമരത്തിന്റെ ശക്തി ദുര്‍ബലമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. കര്‍ഷകര്‍ കൊണ്ടുവന്ന ഭക്ഷണം കൃഷിമന്ത്രി കൂടി അവരോടൊപ്പം ചേര്‍ന്ന് പങ്കിട്ട് കഴിച്ച് ചില സൗഹൃദപ്രകടനങ്ങളും അന്നുണ്ടായി. എന്നാല്‍ ആ കെണിയില്‍ കര്‍ഷകസംഘടനകള്‍ വീണില്ല. എട്ടാം റൗണ്ട് ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കാതെ സ്വന്തം ഉച്ചഭക്ഷണം സ്വയം കൊണ്ടുവന്ന് കഴിച്ചുകൊണ്ട് കര്‍ഷകപ്രതിനിധികള്‍ കൃത്യമായ സന്ദേശം സര്‍ക്കാരിന് നല്‍കി.

Spread the love
English Summary: the ninth round talks between agitating farmers and central government iil be today.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick