കേന്ദ്രസര്‍ക്കാരും സമരം ചെയ്യുന്ന കര്‍ഷകരും എട്ടാം തവണ നടത്തിയ ചര്‍ച്ചയും അലസിപ്പിരിഞ്ഞു. ഇനി വെള്ളിയാഴ്ച ചര്‍ച്ച നടത്താമെന്നാണ് ധാരണ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഒരു പിന്‍മാറ്റവും സാധ്യമല്ലെന്നും താങ്ങുവിലക്കാര്യത്തില്‍ നിയമപരമായ തീരുമാനം ഉണ്ടാവണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ താല്‍പര്യം കര്‍ഷകരോടല്ല എന്നതാണ് വെളിവായത്.
ചര്‍ച്ചയില്‍ സംഭവിച്ചത്
- നിയമം പിന്‍വലിക്കാനാവില്ലെന്നും കര്‍ഷകര്‍ക്ക് സുപ്രീംകോടതിയില്‍ പോകാമെന്നും കൃഷിമന്ത്രി പറഞ്ഞു.
- ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ സമാന്തര റാലി നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു.
- നിയമം പിന്‍വലിക്കാതെ വീട്ടിലേക്ക് മടങ്ങില്ല എന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത്.
- ഇത്തവണയും കര്‍ഷകര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആഹാരം കഴിക്കാതെ പ്രതിഷേധിച്ചു.