കൊവിഡ് വ്യാപനം കുറയുന്ന ലക്ഷണങ്ങള്‍ കാണിക്കുമ്പൊഴേക്കും ഉത്തരേന്ത്യയില്‍ പക്ഷിപ്പനി പിടിമുറുക്കുന്നു. കേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും താറാവ്, കോഴിഫാമുകളില്‍ രോഗം കണ്ടെത്തി. H-5 N-8 എന്ന വൈറസാണ് രോഗം പരത്തുന്നത്.
ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രാജസ്ഥാനിലും ഗുജറാത്തിലും പക്ഷികള്‍ ചത്തത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഹിമാചലില്‍ 1700 പക്ഷികളും മധ്യപ്രദേശില്‍ 300 എണ്ണവും ചത്തിട്ടുണ്ട്. രാജസ്ഥാനില്‍ 250 പക്ഷികള്‍ ചത്തു. ഗുജറാത്തില്‍ 50 എണ്ണവും ചത്തത് രോഗബാധയാലാണെന്ന് സംശയം ഉണ്ട്.
കേരളത്തില്‍ കോട്ടയം നീണ്ടൂരിലെ ഒരു ഫാമില്‍ 1500 താറാവുകള്‍ ചത്തിട്ടുണ്ട്. ഇവിടെ ആകെ 8000 താറാവുകള്‍ ഉണ്ട്. ഭോപ്പാലില്‍ അയച്ച് പരിശോധിച്ചപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്.
ആലപ്പുഴയില്‍ തകഴിയില്‍ 1120, പള്ളിപ്പാട് 4627, കരുവാറ്റയില്‍ 12750 എന്നിങ്ങനെ രോഗബാധയുള്ള താറാവുകളെയും മറ്റ് പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യനിലേക്ക് തല്‍ക്കാലും വൈറസ് പടരില്ലെങ്കിലും ജനിതക മാറ്റം വന്നുകഴിഞ്ഞാല്‍ മനുഷ്യരിലേക്ക് പടരാനിടയുള്ളതാണ് പക്ഷിപ്പനി വൈറസ്.