വഴിപാടു പോലെ സര്‍ക്കാര്‍ നടത്തുന്ന കര്‍ഷകരുമായുളള ചര്‍ച്ച വെള്ളിയാഴ്ചയും ഒരു വഴിയുമില്ലാതെ പിരിഞ്ഞു. പുതിയ ചര്‍ച്ചാ തീയതി പോലും പ്രഖ്യാപിക്കാതെയാണ് യോഗം അവസാനിച്ചത്. ഇതുവരെ ചര്‍ച്ച പരാജയമായാലും പുതിയ തീയതി പ്രഖ്യാപിക്കാറുണ്ടായിരുന്നു.
ചര്‍ച്ചയുടെ പേരില്‍ 5 മണിക്കൂര്‍ ഇരുന്നു. കൃഷിമന്ത്രി വരാന്‍ മൂന്നര മണിക്കൂര്‍ കാത്തുനിര്‍ത്തി തങ്ങളെ അപമാനിച്ചതായി സംഘടനാനേതാക്കള്‍ പറഞ്ഞു. വന്നിട്ട് പറഞ്ഞത് സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാന്‍ മാത്രമാണെന്നും ഇനി തങ്ങള്‍ ചര്‍ച്ചയ്ക്ക് ഇല്ലെന്നും സമരം തുടരുമെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് എസ്.എസ്. പാന്ഥര്‍ പറഞ്ഞു.