Categories
latest news

ഒന്നര വയസ്സുകാരിയുടെ അവയവങ്ങള്‍ ഇനി അഞ്ചുപേരില്‍ തുടിക്കും… നോവിലും ചരിത്രമായി ധനിഷ്ത

രാജ്യത്ത് അവയവദാനം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയ ധനിഷ്തയുടെ കണ്ണീരോര്‍മ….

Spread the love

രാജ്യത്ത് അവയവദാനം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയ ധനിഷ്തയുടെ കണ്ണീരോര്‍മയിലാണ് ഡെല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും. ഈ കണ്‍മണി ലോകത്തില്‍ നിന്നും പറന്നു പോയത് ജനിച്ച് വെറും 20 മാസം പ്രായത്തില്‍. പക്ഷേ ഒന്നര വയസ്സുമാത്രമുള്ള ഈ കുരുന്നിന്റെ ഹൃദയം, വൃക്ക, കരള്‍, കൃഷ്ണമണികള്‍ എന്നിവ ഇനിയും ലോകത്തില്‍ പലരിലായി ജീവിക്കും.
ഡെല്‍ഹി രോഹിണിയില്‍ താമസിക്കുന്ന ഈ പിഞ്ചുകുഞ്ഞ് വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേററ് ജനവരി എട്ടിനാണ് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൂന്നു ദിനം കഴിഞ്ഞ് കുഞ്ഞിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ധനിഷ്തയുടെ മാതാപിതാക്കള്‍ വേദനയോടെയെങ്കിലും ഒരു തീരുമാനമെടുത്തു–ജീവനുവേണ്ടി പോരാടുന്ന കുറേ കുഞ്ഞുങ്ങളുടെ ഉള്ളില്‍ തങ്ങളുടെ കണ്‍മണി ജീവിക്കട്ടെ എന്ന്. അങ്ങിനെ കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമായി. ആ മാതാപിതാക്കളുടെ തീരുമാനം അഞ്ച് പേര്‍ക്കാണ് ഉയിര്‍ നല്‍കിയത്. ധനിഷ്തയുടെ തലച്ചോറ് ഒഴികെ എല്ലാ അവയവങ്ങളും പ്രവര്‍ത്തനക്ഷമമായിരുന്നു. അവളുടെ രണ്ട് കിഡ്‌നികള്‍ മുതിര്‍ന്നവര്‍ക്കു തന്നെയാണ് നല്‍കിയത്. കരളും ഹൃദയവും രണ്ട് കുട്ടികള്‍ക്കാണ് ഉപയോഗിച്ചത്. ധനിഷ്തയുടെ കണ്ണുകള്‍ ഇനി വേറെ രണ്ടുപേര്‍ക്ക് വെളിച്ചമായി മാറും.

Spread the love
English Summary: Dhanishtha, who was a victim of a fatal accident, has become the youngest organ donor in the country. After being declared brain dead in the hospital, the parents decided to donate her organ. Five children got new life from Dhanishtha's Heart, Kidney, Liver and both Cornies.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick