ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ കര്‍ഷകനേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷകവിരുദ്ധമായ നിയമം മുഴുവനായി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്‍പതിന് വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, ഭക്ഷ്യവകുപ്പുമന്ത്രി പീയൂഷ് ഗോയല്‍ എന്നിവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. പത്താംദിനവും സമരം അതീവ ശ്ക്തമാണ്. ഡല്‍ഹി അതിര്‍ത്തികളെല്ലാം സമരക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
അതീവ സമ്മര്‍ദ്ദത്തിലാണ് കേന്ദ്രസര്‍ക്കാര്‍. സമരത്തിലെത്തിയ പ്രായമായവരെയും കുട്ടികളെയും ദയവായി വീടുകളിലേക്ക് തിരിച്ചയക്കണമെന്ന് കൃഷ്ി മന്ത്രി നരേന്ദ്രസിങ് തോമര്‍ അഭ്യര്‍ഥിച്ചു.
കേന്ദ്രസര്‍ക്കാര്‍ പാ്സ്സാക്കിയ കാര്‍ഷിക നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യമാണ് കര്‍ഷകരുടെത്. ഇത് സാധിക്കുംവരെ എത്രകാലമായാലും സമരം തുടരുമെന്ന നിശ്ചയദാര്‍ഢ്യം ചര്‍ച്ചയ്‌ക്കെത്തിയ കര്‍ഷകനേതാക്കള്‍ പ്രകടിപ്പിച്ചു. അക്രമരഹിതമായ സഹനസമരം എത്ര കാലം വേണമെങ്കിലും തുടരാമെന്ന നിശ്ചയമാണ് അവര്‍ക്ക്.
സമരം ചെയ്യുന്നവര്‍ക്ക് ആവേശമായി പഞ്ചാബി ഗായകന്റെ ആഹ്വാനം :
പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് സിങ് ഡെല്‍ഹി അതിര്‍ത്തിയിലെ സിങ്ഖുവില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യാനെത്തിയത് എല്ലാവര്‍ക്കും ആവേശമായി. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ദില്‍ജിത് സിങ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.