കേരളത്തിലെ ബാറുകളില്‍ ചൊവ്വാഴ്ച മുതല്‍ ഇരുന്ന് മദ്യപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ബാറിനകത്ത് കഴിക്കാന്‍ സൗകര്യം അനുവദിക്കുന്നതോടെ മദ്യക്കുപ്പികള്‍ കൗണ്ടറിലൂടെ ബിവറേജസ് വിലയ്ക്ക് വില്‍ക്കുന്നത് അവസാനിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി മദ്യം ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുന്നത് പുനരാരംഭിക്കും.
കൊവിഡ് ബാധയെത്തുടര്‍ന്ന് ബാറുകളില്‍ ഇരുന്നുള്ള മദ്യപാനം മാസങ്ങള്‍ക്കു മുന്‍പെ നിരോധിച്ചിരുന്നു.

എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.
കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേർ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകൾ.
ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകൾ പൂർണതോതിൽ പ്രവർത്തിക്കാൻ അനുവാദമുണ്ടാകും.
കോവിഡിനെ തുടർന്ന് അടച്ചിട്ട ബാറുകൾ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകൾ മദ്യം വിൽക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത്.