ഗാന്ധികുടുംബത്തിന്റെ വിശ്വസ്തരില്‍ പ്രമുഖനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി. ട്രഷററുമായ മോത്തിലാല്‍ വോറ തന്റെ 93-ാം ജന്‍മദിനം കടന്നു പോയതിനു തൊട്ടു പിറ്റേന്ന് ഓര്‍മയാകുന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ഡൽഹിയിൽ ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച തന്റെ 93-ാം ജന്മദിനം ആഘോഷിച്ച മോത്തിലാൽ വോറയ്ക്ക് ഈ വർഷം ഒക്ടോബറിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ പ്രവേശിപ്പിച്ച അദ്ദേഹം രോഗമുക്തി നേടുകയും ചെയ്തിരുന്നതാണ്.