കൊല്ലം മണ്‍റോ തുരുത്തില്‍ സി.പി.എം. പ്രവര്‍ത്തകന്റെ ജീവന്‍ രാഷ്ട്രീയപ്പകയില്‍ ഒടുങ്ങി. ഞായറാഴ്ച രാത്രി 8.30-നാണ് സംഭവം നടന്നത്.
സി.പി.എം. പ്രവര്‍ത്തകനായ മണിലാല്‍(50) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ഒരു ഹോംസ്‌റ്റേ ഉടമ കൂടിയാണ്.
ഇദ്ദേഹം ഹോം സ്‌റ്റേ ഉടമ കൂടിയാണ്. സംഭവത്തില്‍ പട്ടംതുരുത്ത് സ്വദേശി അശോകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായതായാണ് വിവരം. ഇവര്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വാഗ്വാദമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇടതുമുന്നണിയുടെ ബൂത്ത് ഓഫീസില്‍ ഇരിക്കയായിരുന്ന മണിലാലിനെ കുത്തുകയായിരുന്നു എന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.. മാരകമായി മുറിവേററ മണിലാലിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയിലായിരുന്നു മരണം.
കൊല്ലം ജില്ലയില്‍ നാളെയാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്.