പശ്ചിമബംഗാളില്‍ രാഷ്ട്രീയ ചതുരംഗക്കളിക്കായി അമിത്ഷാ എത്തിയത് തൃണമൂല്‍ കോണ്‍ഗ്രസിനെ തറ പറ്റിച്ച് ബംഗാളിന്റെ ഭരണം കൈപ്പിടിയില്‍ ഒതുക്കാനുള്ള തന്ത്രങ്ങളുമായാണ്. ഇതിനായി അദ്ദേഹത്തിന് ബംഗാളിന്റെ എക്കാലത്തെയും സ്വാതന്ത്രസമരവീരനായകനായ ലോക പ്രശസ്തനായ സുഭാഷ് ചന്ദ്രബോസിനെ വേണ്ട്, പകരം ഖുദിറാം ബോസിനെ മതി.
സുഭാഷ് ചന്ദ്രബോസിന്റെ പാരമ്പര്യം അംഗീകരിച്ചാല്‍ ബംഗാളില്‍ പണി കിട്ടുമെന്ന് അറിയാവുന്നതിനാല്‍ അമിത്ഷാ വേറെ ബിംബങ്ങളെ തേടിയതിന്റെ ഫലമാണിത്.
പുതിയ ബിംബങ്ങളെ സ്ഥാപിച്ചെടുക്കുകയും പഴയ ചരിത്രത്തെ തമസ്‌കരിക്കുകയും ചെയ്യുന്ന ബി.ജെ.പി. തന്ത്രത്തിന് ബംഗാളിലും തുടക്കമായി.
മിഷന്‍ ബംഗാള്‍ എന്നാണ് അമിത് ഷാ തന്റെ ഭരണംപിടിക്കല്‍ തന്ത്രത്തിന് പേരിട്ടിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ശ്രീരാമകൃഷ്ണ മഠത്തില്‍ പ്രാര്‍ഥന നടത്തിയായിരുന്നു അമിത്ഷായുടെ പര്യടനത്തുടക്കം.


പിന്നീട് നേരെ പോയത് സ്വാതന്ത്രസമരഭടന്‍ ഖുദിറാം ബോസിന്റെ വീട്ടില്‍. തനിക്ക് പുതിയ ഊര്‍ജ്ജമാണ് ഖുദിറാം ബോസിന്റെ വീട്ടിലെത്തിയപ്പോള്‍ എത്തിയത് എന്ന് അമിത്ഷാ പറഞ്ഞു.
സ്വാതന്ത്രസമരത്തില്‍ ബംഗാളിന്റെയും ബംഗാളികളുടെയും പങ്ക് അവിസ്മരണീയമാണെന്നും അമിത്ഷാ പറഞ്ഞു. സ്വാതന്ത്ര്യസമരത്തെ അനുസ്മരിച്ച അമിത്ഷാ പക്ഷേ സുഭാഷ് ചന്ദ്രബോസിനെ പരാമര്‍ശിച്ചതേയില്ല.