ഹത്രസ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തുവെന്ന് 2000 പേജുള്ള കുറ്റപത്രത്തില്‍ സി.ബി.ഐ. വിവരിച്ചിരിക്കുന്നു. എന്നാല്‍ അതൊരു ഒറ്റപ്പെട്ട സംഭവമാണോ…അല്ല. കുലസ്ത്രീകളുടെ സംരക്ഷകനായ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ് രാജ്യത്ത് ഏറ്റവുമധികം സ്ത്രീള്‍ക്കെതിരായ അക്രമം നടക്കുന്നതെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോവിന്റെ കണക്ക്.
2017-ല്‍ 56.011 കേസുകള്‍, 218-ല്‍ 59,445 എണ്ണം, 2019-ല്‍ 59,853 എന്നിങ്ങനെയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍. രാജ്യത്ത് നടക്കുന്ന സ്ത്രീവിരുദ്ധ അക്രമങ്ങളില്‍ 14.7 ശതമാനവും യു.പി.യിലാണ്.
മാനഭംഗത്തിനു ശേഷം സ്ത്രീ കൊല്ലപ്പെടുന്ന കേസുകള്‍ എടുത്താല്‍ അതിലും യു.പി. മുന്നിലാണ്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നിലായി മധ്യപ്രദേശും മൂന്നാമതായി യു.പി.യും ആണ്.
2019-ല്‍ 3,131 ബലാല്‍സംഗങ്ങളാണ് യു.പി.യില്‍ നടന്നിട്ടുള്ളത്. എന്നാല്‍ മാനഭംഗക്കാര്യത്തില്‍ മുന്‍പില്‍ രാജസ്ഥാനാണ്. 6,051 മാനഭംഗക്കേസുകളാണ് രാജസ്ഥാനില്‍. സ്ത്രീകള്‍ക്കെതിരായ മൊത്തം അക്രമക്കേസുകളിലും രാജസ്ഥാന്‍ രാജ്യത്ത് പ്രമുഖസ്ഥാനത്താണ് !! 2017-ല്‍ 25,993, 18-ല്‍ 27,866, 2019-ല്‍ 41,550 എന്നിങ്ങനെ തുടര്‍ച്ചയായ വര്‍ധനയാണ് കേസുകളില്‍. അതായത് 45 ശതമാനം കുതിച്ചുയര്‍ന്നു 2017-നെ അപേക്ഷിച്ച്.