Categories
kerala

സ്വപ്‌ന സുരേഷിന്റെ ശബ്ദംസന്ദേശം യഥാര്‍ഥം… മാധ്യമങ്ങള്‍ വാര്‍ത്ത തമസ്‌കരിച്ചെന്ന് സി.പി.എം.

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കുന്ന ശബ്ദസന്ദേശം യഥാര്‍ഥമാണെന്ന് വ്യക്തമായതോടെ സര്‍ക്കാരിനെതിരായി നീങ്ങുന്ന പ്രതിപക്ഷത്തിന് തിരിച്ചടി. ഇന്നലെ പുറത്തു വന്ന ശബ്ദസന്ദേശം വാര്‍ത്തയാക്കാന്‍ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറാവാത്തതും മാധ്യമപക്ഷപാതിത്യത്തിന്റെ ഉദാഹരണമായി സി.പി.എം. ചൂണ്ടിക്കാട്ടുന്നു.
സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം യഥാര്‍ഥമാണെന്ന് ഇത് അന്വേഷിക്കുന്ന ദക്ഷിണമേഖലാ എ.ഐ.ജി വ്യക്തമാക്കിക്കഴിഞ്ഞു. സ്വപ്‌ന സുരേഷ് തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. ശബ്ദം തന്റെതാണെന്നും ഏത് ദിവസമാണ് റെക്കോര്‍ഡ് ചെയ്തത് എന്ന് അറിയില്ലെന്നുമാണ് സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലില്‍ വെച്ചല്ല ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്തതെന്ന് പ്രഥമികാന്വേഷണത്തില്‍ വ്യക്തമായതായി ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്ത നല്‍കിവരുന്ന പ്രമുഖ മലയാള മാധ്യമങ്ങള്‍ സ്വപ്‌നയുടെ ഈ വെളിപ്പെടുത്തല്‍ നല്‍കാന്‍ ഇന്നലെ തയ്യാറായില്ല. കേന്ദ്ര ഏജന്‍സികളുടെ താല്‍പര്യം വെളിപ്പെടുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയാല്‍ അത് ഇതുവരെ നിരത്തിയ വാദങ്ങള്‍ക്ക് വിരുദ്ധമാവുകയും സി.പി.എം. ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനാ വാദത്തിന് തെളിവാകുകയും ചെയ്യും എന്നതിനാലാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത തമസ്‌കരിച്ചത് എന്ന ആരോപണവുമായി ഇടതുപക്ഷവും രംഗത്തെത്തിയിരിക്കയാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick