ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും ചാൾസ് രാജകുമാരന്റെ ചാരിറ്റി സംഘടന വൻ സംഭാവന സ്വീകരിച്ചതായി വാർത്ത

അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും ചാൾസ് രാജകുമാരന്റെ ചാരിറ്റി സംഘടന ദശലക്ഷം പൗണ്ട് സംഭാവന സ്വീകരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ. ദി പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ ഫണ്ടിലേക്കാണ് ഈ തുക എത്തിയത്. അൽ ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദനെ പാകിസ്ഥാനിലെ ഇസ്ലാമാബാദിന് സമീപം യുഎസ് പ്രത്യേക സേന വധിച്ചിരുന്നു. ഈ സംഭവത്തിന് രണ്ട് വർഷത്തിന് ശേഷം ...

കണ്ണേ മടങ്ങുക…ശ്രീലങ്കയില്‍ കുടുംബം പോറ്റാന്‍ സ്‌ത്രീകള്‍ ലൈംഗികവൃത്തിയിലേക്ക്‌…ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

ശ്രീലങ്കയിലെ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയില്‍ പുതിയൊരു ദുരവസ്ഥയുടെ വക്കിലേക്ക്‌ രാജ്യം പോകുന്നതായി റിപ്പോര്‍ട്ട്‌. വീട്‌ പുലര്‍ത്തുന്നതിനായി സ്‌ത്രീകള്‍ ലൈംഗികത്തൊഴിലേക്ക്‌ കൂടുതലായി തിരിയുന്നതായി ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. ടെക്‌സ്‌റ്റൈൽ മേഖലയിൽ ജോലി നഷ്‌ടമായതോടെ സ്ത്രീകൾ ഇപ്പോൾ ലൈംഗികത്തൊഴിലാളികളാകാൻ നിർബന്ധിതരാകുന്നതായിട്ടാണ് വാർത്ത. ...

മങ്കിപോക്‌സ്‌ വ്യാപനം : പുരുഷന്‍മാരിലെ സ്വവര്‍ഗരതിയുമായി ബന്ധമുണ്ടെന്ന് നിഗമനം

പുരുഷന്‍മാരുടെ സ്വവര്‍ഗരതിയുമായി മങ്കിപോക്‌സ്‌ വ്യാപനത്തിന്‌ ബന്ധമുണ്ടോ-ഉണ്ടെന്ന്‌ ലോകാരോഗ്യ സംഘടനാ അധികൃതര്‍. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് (ഗേ സെക്സ് ) മങ്കി പോക്സ് കേസുകൾ കൂടുതലായി കാണപ്പെടുന്നതെന്നു ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ സിങ്‌ . പുരുഷന്‍മാരിലെ സ്വവര്‍ഗരതിക്കാരെ കേന്ദ്രീകരിച്ച്‌ പ...

തനിക്ക്‌ കാന്‍സര്‍…ജോ ബൈഡന്‍ പറഞ്ഞു…ലോകം ഞെട്ടി…

തനിക്ക്‌ കാന്‍സര്‍ ആണെന്ന്‌ അമേരിക്കന്‍ പ്രസിഡണ്ട്‌ ജോ ബൈഡന്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. ആഗോളതാപനത്തെക്കുറിച്ചും താൻ വളർന്ന അയൽപക്കമായ ഡെലവെയറിലെ ക്ലേമോണ്ടിന് സമീപമുള്ള എണ്ണ ശുദ്ധീകരണശാലകളിൽ നിന്നുള്ള ഉദ്‌വമനത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് യു.എസ്പ്രസിഡന്റ് തന്റെ ആരോഗ്യനില സംബന്ധിച്ച് പ്രഖ്യാപനം നടത്തിയ...

ഇരുന്നൂറിലധികം മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിക്കാൻ ഒമാൻ തീരുമാനിച്ചു…മലയാളികൾക്ക് തിരിച്ചടിയാകും

ഇരുന്നൂറിലധികം മേഖലകളിലേക്ക് കൂടുതലായി സ്വദേശിവത്ക്കരണം വ്യാപിപ്പിച്ച് ഒമാൻ ഭരണകൂടം . 200ല്‍ പരം തസ്തികകളില്‍ വിദേശി തൊഴിലാളികളെ വിലക്കി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവിറക്കി. പ്രവാസികൾക്ക് തൊഴിൽ തിരിച്ചടി ഉണ്ടാക്കുന്ന തീരുമാനം എന്ന് മുതൽ നിലവിൽ വരും എന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഇത് ഒരു മുന്നറിയിപ്പാണ് മലയാളികൾക്ക് ഉൾപ്പെടെ. ...

മഹീന്ദയും സഹോദരൻ ബേസിലും രാജ്യം വിടുന്നത് ശ്രീലങ്കൻ സുപ്രീംകോടതി തടഞ്ഞു

രാജപക്‌സെ സഹോദരൻമാരിൽ ഒരാൾ രാജ്യം വിട്ട സാഹചര്യം നിലനിൽക്കെ മറ്റുള്ളവരായ മുൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ, മുൻ ധനകാര്യ മന്ത്രി ബേസിൽ രാജപക്‌സെ എന്നിവർ രാജ്യം വിടുന്നത് ശ്രീലങ്കൻ സുപ്രീം കോടതി വിലക്കി. പ്രസിഡണ്ടായിരുന്ന ഗോതബായ രാജപക്‌സെ പ്രക്ഷോഭകരെ ഭയന്ന് കഴിഞ്ഞ ദിവസം മാലദ്വീപിലേക്കും അവിടെ നിന്നും സിംഗപ്പൂരിലേക്കും കടന്നിരുന്നു. മഹീന്ദയും ബേസ...

ഗോതബായ രാജിക്കത്ത് ഇമെയിൽ ചെയ്തു, സിംഗപ്പൂരിലേക്ക് കടന്നു

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ വ്യാഴാഴ്ച തന്റെ രാജിക്കത്ത് പാർലമെന്ററി സ്പീക്കർക്ക് ഇമെയിൽ ചെയ്തു. ബുധനാഴ്ച ഭാര്യയോടൊപ്പം ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്ത പ്രസിഡന്റ് രാജപക്‌സെക്ക് സ്വകാര്യ സന്ദർശനത്തിനായി സിംഗപ്പൂരിലേക്ക് പ്രവേശനം അനുവദിച്ചതായി സിംഗപ്പൂർ സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ര...

സർവ്വ സ്വീകാര്യനായ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ വിക്രമസിംഗെ സ്പീക്കറോട് ആവശ്യപ്പെട്ടു

ശ്രീലങ്കയിൽ സർക്കാരിനും പ്രതിപക്ഷത്തിനും സ്വീകാര്യനായ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ പ്രസിഡന്റിന്റെ തൽക്കാല ചുമതല ഏറ്റെടുത്ത പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്പീക്കർ മഹിന്ദ യാപ അബേവർധനയോട് ആവശ്യപ്പെട്ടു. വിക്രമസിംഗെ മന്ത്രിസഭാംഗങ്ങളുമായി തിങ്കളാഴ്ച തന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സർവ...

രാജിവെക്കാതെ പ്രധാനമന്ത്രിയും പ്രസിഡന്റും : ശ്രീലങ്കയിൽ കലാപം രൂക്ഷമാകുന്നു.

ശ്രീലങ്കയിൽ ജനരോഷം ആളിക്കത്തുമ്പോഴും രാജി വെക്കാതെ പ്രസിഡന്റ്റും പ്രധാനമന്ത്രിയും. ഇന്ന് രാജിവെക്കുമെന്ന് അറിയിച്ച പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവെക്കാതെ വിട്ടതിനു പിന്നാലെ ശ്രീലങ്കയിൽ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും ഔദ്യോഗികമായി രാജിവെക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. മാലദ്വീപ...

ചൈനയിലും വൻ ബാങ്ക് തട്ടിപ്പ് …നടന്നത് “പീപ്പിൾസ് ബാങ്ക് ഓഫ് ചൈന”യിൽ

ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ വിവിധ ബാങ്ക് ശാഖകളിൽ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വൻ ബഹുജന പ്രക്ഷോഭം. ജനങ്ങൾ ബാങ്കുകൾക്കു മുന്നിൽ റാലി നടത്തിയതോടെ ജനരോഷത്തിൽ ഉണർന്ന പ്രവിശ്യാ ഭരണകൂടം നിക്ഷേപകരുടെ പണം തിരിച്ചുനൽകുമെന്ന് വ്യക്തമാക്കി. അൻഹുയ് പ്രവിശ്യയിലും സമാന തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെന്നും ഇവിടെയും പണം തിരിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു. ഞായ...