• Home
  • latest news
  • നൈജീരിയയിലെ കാത്തലിക് പള്ളിയിൽ വെടിവെപ്പ്: കുട്ടികളടക്കം അമ്പതിലേറെ പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ കാത്തലിക് പള്ളിയിൽ വെടിവെപ്പ്: കുട്ടികളടക്കം അമ്പതിലേറെ പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ തെക്കുപടിഞ്ഞാറൻ മേഖലയായ ഓൻഡോയിലെ സെന്റ് ഫ്രാൻസിസ് കാത്തലിക് ചർച്ചിൽ നടന്ന വെടിവെപ്പിൽ കുട്ടികളടക്കം 50 ൽ അധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌.

ഞായറാഴ്ച പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് വെടിവെപ്പും സ്ഫോടനവും ഉണ്ടായത്. വൈദികനെയും മറ്റ് ചിലരെയും തട്ടിക്കൊണ്ട് പോയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

ഇസ്ലാമിസ്റ്റുകളുടെ സായുധ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങളും നൈജീരിയയിൽ പതിവാണെങ്കിലും തെക്കുപടിഞ്ഞാറൻ മേഖല പൊതുവെ ശാന്തമായിരുന്നു.

ഒരാഴ്ച മുമ്പ് നൈജീരിയയിലെ മെതഡിസ്റ് ചർച്ച് മേധാവിയെ അക്രമി സംഘം തട്ടിക്കൊണ്ടുപോയി, 2.3 ലക്ഷം ഡോളർ നൽകിയാണ് വിട്ടയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *