ശ്രീലങ്കയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ജയസൂര്യ, മഹേള , സംഗക്കാര

ശ്രീലങ്കയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ടീം മുന്‍ നായകന്മാരായ ജയസൂര്യ, മഹേള ജയവര്‍ധനെ, കുമാര്‍ സംഗാക്കാരെ എന്നിവര്‍ രംഗത്ത് . മഹേള ജയവര്‍ധനെയും കുമാര്‍ സംഗാക്കാരെയും പ്രക്ഷോഭകര്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചപ്പോൾ സമരത്തില്‍ നേരിട്ടെത്തിയാണ് സനത് ജയസൂര്യ പിന്തുണ അറിയിച്ചത്. https://twitter.com/Sanath07/status...

ശ്രീലങ്കന്‍ പ്രസിഡണ്ടിന്റെ വസതി ആയിരക്കണക്കിനാളുകള്‍ വളഞ്ഞു…പ്രസിഡണ്ട്‌ എങ്ങോട്ടോ രക്ഷപ്പെട്ടു

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വസതി വളഞ്ഞു. ഗോതബയ രാജപക്‌സെ ഇവിടെ നിന്നും രക്ഷപ്പെട്ടതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. രൂക്ഷമായ ഇന്ധനക്ഷാമം കാരണം ശ്രീലങ്കൻ പതാകകൾ വഹിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാർ കിട്ടിയ വാഹനങ്ങളിൽ കയറിയും...

ഷിന്‍സോ ആബെ മരണത്തിന്‌ കീഴടങ്ങി, വെടി വെച്ച സ്ത്രീയെ പിടികൂടി

ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മരണത്തിന്‌ കീഴടങ്ങി. വെള്ളിയാഴ്‌ച നാരാ നഗരത്തില്‍ പ്രചാരണ റാലിയില്‍ പ്രസംഗിക്കവേ ആബെക്ക്‌ നെഞ്ചില്‍ വെടിയേറ്റിരുന്നു. അക്രമി രണ്ടു തവണ വെടിവെച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആബെ ഉച്ചയോടെ മരിച്ചു. അക്രമി ഒരു സ്‌ത്രീയാണ്‌. നാരാ സിററിയിലെ താമസക്കാരി തന്നെയായ 41 കാരിയായ തെല്‍സുയ യമാ...

മദർ തെരേസയുടെ കന്യാസ്ത്രീകളെ കാൽനടയായി അയൽരാജ്യത്തേക്ക് നാടുകടത്തി

മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനം നിരോധിച്ചതിന് പിന്നാലെ കന്യാസ്ത്രീകളെ നിക്കരാഗ്വ സർക്കാർ കൽനടയായി കോസ്റ്ററിക്കയിലേക്ക് അയച്ചു.18 കന്യാസ്ത്രീകളെയാണ് കാൽനടയായി അയൽരാജ്യത്തേക്ക് അയച്ചത്. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ താൽപര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നാടുകടത്തൽ. പോലീസിന്റെയും എമിഗ്രേഷൻ ഉദ്യ...

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു..

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു. നാരാ പട്ടണത്തിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു നെഞ്ചിൽ വെടിയേറ്റത്. ഷിൻസോയെ ആശുപത്രിയിലേക്ക് മാറ്റി.പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. ...

ബോറിസ് ജോൺസൺ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. മന്ത്രിസഭയിൽ നിന്ന് നിരവധി അംഗങ്ങൾ രാജിവെച്ചത്തിന് പിന്നാലെയാണ് ബോറിസ് ജോൺസൻ രാജിവെച്ചത്. കൺസർവേറ്റീസ് പാർട്ടി നേതൃസ്ഥാനവും ബോറിസ് ജോൺസൺ രാജിവെച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ ബോറിസ് ജോൺസൺ കാവൽ പ്രധാനമന്ത്രിയായ...

അഫ്ഗാനിസ്ഥാനില്‍ വൻ ഭൂചലനം : 950 പേർ മരിച്ചു, മരണസംഖ്യ ഉയർന്നേക്കും

അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 950 പേർ മരിച്ചെന്ന് റിപ്പോർട്ട്‌. 600 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്...

‘യോഗ ഇസ്ലാം വിരുദ്ധം’ : മാലി ദ്വീപിൽ ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ സംഘർഷം

അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് മാലിദ്വീപിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച യോഗ പരിപാടി പ്രതിഷേധക്കാർ തടസ്സപ്പെടുത്തി. മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടത്തിയ പരിപാടിയിലേക്കാണ് ജനക്കൂട്ടം അതിക്രമിച്ച് കയറി അക്രമം അഴിച്ച് വിട്ടത്. യോഗ ഇസ്‌ലാം വിരുദ്ധമാണെന്ന പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിയതായി ഇന്ത്യ ടുഡേ റ...

കാബൂളിലെ ഗുരുദ്വാര ഭീകരാക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്.

അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയ്ക്കുള്ളിൽ നടന്ന ഭീകാരക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കാർത്തെ പർവാൻ ഗുരുദ്വാരയിൽ അതിക്രമിച്ച് കടന്ന ഭീകരർ കാരണമൊന്നുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെടുകയുണ്ടായി. https://twitter.com/ANI...

മുഷറഫിന്‌ ഇനി തിരിച്ചുവരവില്ല…അദ്ദേഹത്തെ കാര്‍ന്നു തിന്നുന്ന അസാധാരണ രോഗം എന്താണെന്നറിയേണ്ടേ ?

കഴിഞ്ഞ മൂന്നാഴ്ചയായി ദുബായിൽ ആശുപത്രിയിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് സുഖം പ്രാപിക്കാൻ കഴിയാത്തതും അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നതുമായ ഒരു പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബം വെള്ളിയാഴ്ച പറഞ്ഞു. മുഷറഫിന്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, മുൻ പാകിസ്ഥാൻ പ്രസിഡന്റ...