അർബുദം പൂർണമായി ഭേദമാക്കുന്ന മരുന്ന് പ്രതീക്ഷ നൽകുന്നതാണ്, പക്ഷെ…വിദഗ്ധർ പറയുന്നത്

ജൂൺ 8,ലോക ബ്രെയിൻ ട്യൂമർ ദിനമായ ഇന്നലെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അർബുദ രോഗികൾക്ക് ഒരു സന്തോഷവാർത്തയുമായാണ് എത്തിയത്. ക്യാൻസർ 100% ഉന്മൂലനം ചെയ്യാൻ കഴിയുന്ന മരുന്ന് പരീക്ഷിച്ച് വിജയിച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎസിലെ മാൻഹട്ടനിലുള്ള മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിലാണ് പരീക്ഷണം നടന്നത്. 'ഡോസ്റ്റാർലിമാബ്' എന്ന മരുന്ന് ...

താലിബാൻ ഇന്ത്യയെ ഉപദേശിക്കുന്നു…

ചാനൽ ചർച്ചയിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി ദേശീയ വക്താവായിരുന്ന നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശത്തെ അപലപിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാനും രംഗത്ത് വന്നു. വിശുദ്ധ മതമായ ഇസ്ലാമിനെ അപമാനിക്കാനും മുസ്ലീങ്ങളുടെ വികാരത്തെ പ്രകോപിപ്പിക്കാനും മതഭ്രാന്തന്മാരായ വ്യക്തികളെ അനുവദിക്കരുതെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവിശ്വാസ വോട്ടിനെ അതിജീവിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച നടന്ന അവിശ്വാസ വോട്ടിനെ അതിജീവിച്ചു. 211 എംപിമാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്ന് വോട്ട് ചെയ്തപ്പോൾ 148 പേർ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു.മൊത്തം 359 വോട്ടുകൾ രേഖപ്പെടുത്തി. സ്വന്തം പക്ഷമായ കണ്‍സര്‍വേറ്റീവ്‌ പാര്‍ടിയില്‍ നിന്നും വലിയ കലാപമാണ്‌ ജോണ്‍സണ്‍ നേരിട്ടത്‌. 148 കണ്‍സര്...

നൈജീരിയയിലെ കാത്തലിക് പള്ളിയിൽ വെടിവെപ്പ്: കുട്ടികളടക്കം അമ്പതിലേറെ പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ തെക്കുപടിഞ്ഞാറൻ മേഖലയായ ഓൻഡോയിലെ സെന്റ് ഫ്രാൻസിസ് കാത്തലിക് ചർച്ചിൽ നടന്ന വെടിവെപ്പിൽ കുട്ടികളടക്കം 50 ൽ അധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ഞായറാഴ്ച പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് വെടിവെപ്പും സ്ഫോടനവും ഉണ്ടായത്. വൈദികനെയും മറ്റ് ചിലരെയും തട്ടിക്കൊണ്ട് പോയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണതിന് പിന്നിൽ ആരാണെന...

മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ച സംഭവം: കുവൈറ്റിനും ഖത്തറിനും പുറമേ പ്രതിഷേധമറിയിച്ച് ഇറാനും പാകിസ്ഥാനും

പ്രവാചകൻ മുഹമ്മദ് നബിയെ ബിജെപി നേതാക്കൾ അധിക്ഷേപിച്ച സംഭവത്തിൽപ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ. ഇറാൻ ആണ് അവസാനമായി ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിവാദ പരാമർശത്തിൽ പ്രതിഷേധമറിയിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഇന്ത്യൻ സ്ഥാനപതി പ്രവാചകനെതിരായ ഏതെങ്കിലും തരത്തിലെ അവഹേളനം സർക്കാർ അംഗീകരിക്കില്ലെന്ന് ടെഹ്‌റാനിൽ നടന്ന കൂടിക്കാഴ്‌ചയിൽ അറിയിച...

അമേരിക്കയിൽ മൂന്നിടത്ത് വെടിവെപ്പ്..അക്രമിയുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ ഒരേ സമയം മൂന്നിടത്ത് വെടിവെപ്പ്. ഒക് ലഹോമ, പെൻസിൽവാനിയ, കാലിഫോർണിയ എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. ഒക്ലഹോമയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ ആക്രമിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ഒരാഴ്ച മുൻപാണ് ടെക്സാസിൽ ഒരു സ്കൂളിൽ 19 കാരൻ നടത്തിയ വെടിവെപ്പിൽ 21 പേർ കൊല്ലപ്പെട്ടത്. ഒക് ലഹോമയിലെ ടൾസയിലെ സെന്റ് ജോൺസ് ആശുപത്രിയിലുണ്ടായ വെ...

നേപ്പാൾ വിമാനാപകടം : 22ൽ 21 പേരുടെ മൃതദേഹം കണ്ടെടുത്തു

നേപ്പാളിലെ മലഞ്ചെരുവിൽ തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന 22 പേരിൽ 21 പേരുടെ മൃതദേഹം കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് കാഠ്മണ്ഡു വിമാനത്താവള അധികൃതർ പറഞ്ഞു. വിമാനത്തിൽ നാല് ഇന്ത്യക്കാരും രണ്ട് ജർമ്മനികളും ഉണ്ടായിരുന്നു, മൂന്ന് ജീവനക്കാരും മറ്റ് യാത്രക്കാരും നേപ്പാളി പൗരന്മാരായിരുന്നു. യാത്രക്കാര...

നേപ്പാളിൽ തകർന്നുവീണ വിമാനത്തിലെ യാത്രക്കാരിൽ ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്തി

നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിലെ ചില യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ ഭൂരിഭാഗവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുമായി പറന്ന വിമാനം ഞായറാഴ്ച രാവിലെ കാണാതാവുകയായിരുന്നു. വിമാനം നേപ്പാളിലെ പർവതമേഖലയിൽ തകർന്നു വീണതായി രാത്രിയോടെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്...

നേപ്പാളിൽ കാണാതായ വിമാനം തകർന്നു വീണു…നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 യാത്രക്കാരെപ്പറ്റി വിവരമില്ല

നാല് ഇന്ത്യക്കാരുള്‍പ്പെടെ ഇരുപത്തിരണ്ട് യാത്രക്കാരുമായി നേപ്പാളിൽ കാണാതായ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന. പത്തൊൻപത് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. താരാ എയർലൈൻസിന്റെ 9 NAET ഇരട്ട എഞ്ചിൻ വിമാനമാണിത്. പ്രഭാകർ പ്രസാദ് ഗിമിരെയായിരുന്നു വിമാനത്തിന്റെ പൈലറ്റ്. വിമാന അവശി...

യു എസിൽ സ്‌കൂളിലുണ്ടായ വെടിവയ്പിൽ 18 വിദ്യാർഥികളടക്കം 21 പേർ മരിച്ചു, അക്രമിയെയും വെടിവെച്ചു കൊന്നു

അമേരിക്കയിലെ ടെക്‌സാസില്‍ റോബ്‌ എലിമെന്ററി സ്‌കൂളില്‍ ചൊവ്വാഴ്‌ച 18 വയസ്സുകാരനായ അക്രമി നടത്തിയ വെടിവെപ്പില്‍ 18 വിദ്യാർത്ഥികളും 3 അധ്യാപകരും മരിച്ചു. 13 കുട്ടികൾക്കും സ്‌കൂൾ ജീവനക്കാർക്കും ചില പോലീസുകാർക്കും വെടിവെപ്പിൽ പരിക്കേറ്റു. അക്രമിയെ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുണ്ട്‌. പ്രതി യുവാൽഡെ ഹൈസ്‌കൂൾ വിദ്യാർത...