സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയില്‍ പെട്ടു കിടക്കുന്ന ശ്രീലങ്കയില്‍ മഹീന്ദരാജപക്‌സെയുടെ കുടുംബം നയിക്കുന്ന സര്‍ക്കാരിനെതിരെ വന്‍ ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ നിലവിലുള്ള മന്ത്രിമാരെല്ലാം രാജിവെക്കുകയും എല്ലാ രാഷ്ട്രീയ കക്ഷികളെയും ചേര്‍ത്ത് ദേശീയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്‌തു. 26 മന്ത്രിമാരുടെയും രാജി സ്വീകരിച്ചതായി പ്രസിഡണ്ട് ഗോട്ടബായ രാജപക്‌സെ അറിയിച്ചു.
ആദ്യഘടത്തില്‍ നാല് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു. രാജപക്‌സെ കുടുംബത്തിലെ ആരും ഇതില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. രാജപക്‌സെ കുടുംബാംഗമായിരുന്നു രാജ്യത്തെ ധനമന്ത്രി. ഇദ്ദേഹത്തെ മാറ്റി പാര്‍ലമെന്ററി കാര്യമന്ത്രി അലിസെബ്രിക്ക് ധനകാര്യവകുപ്പ് നല്‍കി.
















